2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
12 പേര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ശേഷം, കുട്ടികളില്‍ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേര്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് വിദ്യയ്ക്കും കുടുംബത്തിനുമായി മനോഹരമായ കൊച്ചുവീട് മഞ്ജു നല്കി.
വീടിന്റെ പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ഈ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മിച്ചുനല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ തയ്യാറായത്.