Latest News

മഞ്ചുവാര്യരെ കണ്ടപ്പേള്‍ ഉണ്ടായ സന്തോഷമാണ് തനിക്ക് അനുഭവപ്പെട്ടത് ! പ്രിയ നായികമാരുടെ സന്തോഷ നിമിഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
മഞ്ചുവാര്യരെ കണ്ടപ്പേള്‍  ഉണ്ടായ സന്തോഷമാണ് തനിക്ക് അനുഭവപ്പെട്ടത് ! പ്രിയ നായികമാരുടെ സന്തോഷ നിമിഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ പെട്ടന്നുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് . അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ  പ്രിയ നായികമാരായ മഞ്ചുവാര്യരും നവ്യനായരും ഒരുമിച്ച് കണ്ടുമുട്ടിയപ്പോള്‍ ഉളള വിശേഷങ്ങള്‍ . ഇതിനോടകം തന്നെ  നവ്യനായര്‍ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു .

 ഇരുനായികമാരുടെയും മുഖത്ത്  ഏറെ നാളുകള്‍ക്ക് ശേഷം കാണുന്നതിന്റെ സന്തോഷം പ്രകടമായിരുന്നു . അഭിനയ ലോകത്ത് നിന്ന് ഏറെ നാള്‍ വിട്ട്  നിന്ന നവ്യനായര്‍ ഇപ്പോള്‍ തിരികെ എത്തിയിരിക്കുകയാണ് . താരം വീണ്ടും അഭിനയത്തിലേക്ക് സജീവമാകുന്നത് വി.കെ. പ്രകാശ്  സംവിധാനം ചെയ്യുന്ന 'ഒരുത്തി'യിലൂടെയാണ് . താരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നുവെന്നും അതില്‍ ജോയിന്‍ ചെയ്തു എന്നും അറിയിക്കുകയും ചെയ്തിരുന്നു . ക്യാമറയ്ക്ക് മുന്നിലെ അമ്മയുടെ അഭിനയം കാണാന്‍ മകനും എത്തിയിരുന്നു . സിനിമ ജീവിതത്തില്‍ നിന്ന് നവ്യ മാറിനിന്നിരുന്നത് വിവാഹത്തോടെയായിരുന്നു . 

ഇരുവരുടെയും സന്തോഷവും സമാധാനവും നിറഞ്ഞുനിന്നിരുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു . മഞ്ചുവാര്യരെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷമാണ് തന്നില്‍ ഉണ്ടായത് എന്ന് താരം കുറിക്കുകയും ചെയ്തു . എന്നാല്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ഇവര്‍ എന്ന് ആരാധകര്‍ അഭിപ്രായപ്പെടുകയും ചെയ്തു .

manju warrier and navya nair meets again

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES