ജീവിച്ച് തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും; ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ് ; ജീവിക്കണം; കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം; വൈകാരികമായ കുറിപ്പുമായി മഞ്ജു പത്രോസ് 

Malayalilife
 ജീവിച്ച് തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും; ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ് ; ജീവിക്കണം; കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം; വൈകാരികമായ കുറിപ്പുമായി മഞ്ജു പത്രോസ് 

വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമായി സജീവമായി നിറഞ്ഞ നില്ക്കുന്ന നടിയാണ് മഞ്ജു പത്രോസ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം പലപ്പോഴും തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ ഒരു പോസ്റ്റാണ് വൈറലാകുന്നത്. ജീവിച്ച് തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ജീവിക്കാനാണ് പാട് , മരിക്കാന്‍ ഈസിയാണ് എന്നാണ് മഞ്ജു കുറിച്ചത്. 

നടി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:

ജീവിച്ച് തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും ഉറക്കമില്ലാതെ കരഞ്ഞ് തളര്‍ന്ന് കിടന്നപ്പോള്‍ ഒന്ന് മനസിലായി, ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ് . നമ്മള്‍ ഇല്ലാതായാല്‍ ഇവിടെ ആര്‍ക്ക് എന്ത് നഷ്ടം. ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോവും. ജീവിക്കണം കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം- മഞ്ജു കുറിച്ചു. 

നിരവധി പേരാണ് മഞ്ജുവിനെറ പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. മുന്നോട്ട് ധൈര്യത്തോടെ ജീവിക്കണമെന്നും സന്തോഷത്തോടെ ജീവിക്കണമെന്നുമെല്ലാമാണ് പലരും പറയുന്നത്. 

അടുത്ത കൂട്ടുകാരിയായ സിമിക്കൊപ്പം ബ്ലാക്കീസ് യൂട്യൂബ് ചാനലുമായും മഞ്ജു സജീവമാണ്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANJU SUNICHEN (@manju_sunichen)

manju sunichen Fb post about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES