സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയായ അഞ്ജു അരവിന്ദ് സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അനിയത്തി വേഷമുള്‍പ്പടെ നായിക വേഷങ്ങളടക്കം ചെയ്ത് മലയാളത്തില്‍ മികച്ച സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വന്‍ ജനപ്രീതി നേടിയതോടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു.
ഒരു കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, വിജയ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്ന നടി പിന്നീട് സിനിമയില്‍ നിന്നും സീരിയലുകളിലേക്ക് ചേക്കേറി. ഇപ്പോള്‍ നൃത്തത്തില്‍ സജീവമായ നടി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് പുതിയ ജീവിതത്തിന്റെ പേരിലായിരുന്നു.രണ്ടു തവണ വിവാഹിത ആയെങ്കിലും അഞ്ജുവിന്റെ രണ്ടു ദാമ്പത്യവും അധികനാള്‍ നീണ്ടുനിന്നില്ല. ആദ്യ വിവാഹം വിവാഹമോചനത്തില്‍ കലാശിക്കുകയും രണ്ടാം വിവാഹത്തിന് തൊട്ടുപിന്നാലെ ഭര്‍ത്താവ് മരണപ്പെടുകയും ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രശസ്ത എഴുത്തുകാരന്‍ സഞ്ജയ് അമ്പല പറമ്പത്തിനൊപ്പം ലിവിങ് റിലേഷനിലാണ് അഞ്ജു.
ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു അഭിമുഖത്തില്‍ അഞ്ജു ഈ ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ്.'അതൊരു ദൈവ നിശ്ചയമായിട്ടണ് ഞാന്‍ കാണുന്നത്. ഞാന്‍ എട്ടാം ക്ലാസ് മുതല്‍ പ്രീഡിഗ്രി വരെ എന്റെ മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്‌നേഹമായിരുന്നു ഇദ്ദേഹം എന്ന് പറയുന്നത്. വളരെ പരിശുദ്ധമായ ഒരു സ്‌നേഹം എന്ന് പറയില്ലേ അങ്ങനെ ഒന്നായിരുന്നു. ജീവിതത്തില്‍ കുറെ നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. രണ്ടുപേര്‍ക്കും രണ്ടുപേരുടെയും ഫാമിലി ലൈഫ് വളരെ പ്രോബ്ലമാറ്റിക്ക് ആയിട്ടുള്ള ഒരു ഫാമിലി ലൈഫ് ആയിരുന്നതുകൊണ്ടും ഞങ്ങള്‍ ഡിവോഴ്സ്ഡ് ആയിരുന്നത് കൊണ്ടും ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നു. അതിലെന്താണൊരു തെറ്റ്?
ഞാന്‍ മുന്‍പേ കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ അത് മൊത്തം ടെലികാസ്റ്റ് ചെയ്യാത്തത് ആണോ ഞാന്‍ മുഴുവനും പറയാത്തത് ആണോ എന്നെനിക്കറിയില്ല. സംജുവേട്ടനെ കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും വന്നില്ല. അതൊന്നും പിന്നെ എല്ലാവരോടും പാടി നടക്കേണ്ട കാര്യവുമില്ല. തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. അങ്ങോട്ടും ഇങ്ങോട്ടും ട്രാന്‍സ്പരന്റ് ആയിരിക്കുക എന്നതാണ് കാര്യം. കല്യാണം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഞങ്ങളുടെ തീരുമാനമാണ്. ഞാന്‍ ഹാപ്പിയാണ്. ഓരോ ദിവസവും ഓരോ എക്‌സ്പീരിയന്‍സായിട്ടാണ് എനിക്ക് മുന്നോട്ട് പോകുന്നത്.
എന്റെ ജീവിതത്തില്‍ ബോറിങ് ആയിട്ടൊന്നും ഇല്ല. വളരെ വിഷമിച്ചിരുന്ന ഒരു കാര്യവും ഇല്ല എന്റെ ജീവിതത്തില്‍. ഹാപ്പി ആയിട്ടിരിക്കുവാണ്. നമ്മള്‍ ഹാപ്പി ആയിട്ടിരുന്നാലേ മറ്റുള്ളവര്‍ക്കും ഈ സന്തോഷം നമുക്ക് കൊടുക്കാന്‍ പറ്റുള്ളൂ. സഞ്ജുവേട്ടന്‍ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ബാംഗ്ലൂരില്‍ ഡാന്‍സ് ക്ലാസ് തുടങ്ങുന്നത്.
എന്റെ മോള്‍ക്ക് ഞാനെത്ര വലിയ നടിയാണെന്നു പറഞ്ഞാലും ഒരു വില ഇല്ല. അവള്‍ക്ക് ഞാന്‍ വിജയ്യുടെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്നതൊക്കെ അറിയില്ലായിരുന്നു. ഈ അടുത്താണ് അവള്‍ അത് അറിഞ്ഞത്. അപ്പോളെന്നോട് ചോദിച്ചു, അമ്മ വിജയ്യുടെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെ' എന്നാണ് അഞ്ജു അരവിന്ദ് പറഞ്ഞത്.
താന്‍ എന്തുകൊണ്ടാണ് സീരിയല്‍ മേഖലയോട് ഗുഡ്‌ബൈ പറഞ്ഞതെന്ന് നടി പങ്ക് വച്ചു. സീരിയലില്‍ നിന്നുണ്ടായ വിഷമകരമായ അനുഭവങ്ങളാണ് വേണ്ടെന്നു വയ്ക്കാനുള്ള കാരണമെന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്. ''സീരിയലുകളോടൊക്കെ ബൈ പറഞ്ഞ മട്ടിലാണ് ഞാനുള്ളത്. വിഷമിപ്പിക്കുന്ന ചില അനുഭവങ്ങള്‍ ഉണ്ടായി. സുധാമണി സൂപ്പര്‍ എന്ന സീരിയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഞാനെന്റെ നൂറ് ശതമാനം കൊടുത്തിട്ടാണ് അതില്‍ വര്‍ക്ക് ചെയ്തത്. പക്ഷേ അവിടെ നിന്ന് വളരെ വിഷമകരമായ അനുഭവങ്ങളൊക്കെ ഉണ്ടായി. ആ ലൊക്കേഷനില്‍ത്തന്നെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആത്മഹത്യ ചെയ്തു. മനസിനെ ഭയങ്കരമായി വിഷമിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. അതിന് ശേഷം ഞാന്‍ സീരിയലുകള്‍ ചെയ്തിട്ടില്ല...'' അഞ്ജു അരവിന്ദ് പറയുന്നു.
ആരാധകര്‍ ഇന്നും തന്നെ സ്‌നേഹിക്കുന്നത് മുമ്പു ചെയ്ത കഥാപാത്രങ്ങളിലൂടെ യാണെന്നും താരം പറഞ്ഞു. ''ഒറ്റ ഒരു ഫാന്‍ മൊമന്റേ എനിക്ക് പറയാനുള്ളൂ. കോയമ്പത്തൂരിയില്‍ പൂവേ ഉനക്കാകെയുടെ സിനിമയുടെ സക്‌സസ് ആഘോഷിക്കുന്ന സമയത്ത് എല്ലാ ആര്‍ട്ടിസ്റ്റുകളെയും വിളിച്ചു. കോയമ്പത്തൂരിലെ ഒരു തീയേറ്ററിലായിരുന്നു പരിപാടി. 1995ലാണ് ആ ചിത്രം റിലീസ് ആയത്. 111-ാം ദിവസം ആഘോഷിക്കുകയായിരുന്നു. കാറില്‍ വന്നിറങ്ങിയതേ ഓര്‍മയുള്ളൂ. കസേരയില്‍ ഇരുത്തിയാണ് എന്നെ ആരാധകര്‍ കൊണ്ടുപോയത്. ആലോചിച്ചുനോക്കൂ. ഒന്നുമല്ലാത്ത എന്നെ. ഇന്നും ഒന്നുമല്ല എന്നാലും പറയുകയാണ്.
അരുണാചലം എന്ന ചിത്രത്തില്‍ രജനി സാറിന്റെ സഹോദരിയായി അഭിനയിച്ചു. അപ്പോള്‍ തലൈവരുടെ തങ്കച്ചി പട്ടം കിട്ടിയിരുന്നു. വേറൊരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ ആരാധകര്‍ വലിയ പൂക്കള്‍ കൊണ്ട് മാലയിട്ടുവെന്ന ഓര്‍മ്മയും നടി പങ്ക് വച്ചു.