മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്. തിരിച്ചുവരവില്‍ മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളില്‍ അഭിനയിച്ചു. ജിസ് ടോംസ് മൂവീസിന്‌റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷനുമൊത്ത് ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മഞ്ജുവിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. സിനിമയുടെ പ്രസ് മീറ്റ് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്നിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും ഉള്‍പ്പെടെയുളള സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പ്രസ് മീറ്റില്‍ പങ്കെടുക്കാനായി എത്തി. പ്രസ് മീറ്റിനിടെ എടുത്ത മഞ്ജു വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുളള ലേഡീ സൂപ്പര്‍സ്റ്റാറിന്‌റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. "യുവനായികമാര്‍ ഒന്ന് കരുതിനിന്നോ. തലൈവി രണ്ടും കല്പിച്ചാണ് എന്ന ക്യാപ്ഷനിലാണ് മഞ്ജു വാര്യരുടെ ആരാധകര ഗ്രൂപ്പുകളിലടക്കം ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
ആദ്യ തമിഴ് ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് മഞ്ജു വാര്യര്‍. മാധവന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ എത്തുന്നത്.