മലയാളസിനിമയില്‍ കളിയൂഞ്ഞാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍.
അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ മഞ്ജിമ 2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ മകളാണ് മഞ്ജിമ. വടക്കന്‍ സെല്‍ഫിയിലൂടെ താരത്തിന് വേണ്ടത്ര അഭിപ്രായം ലഭിച്ചില്ല. നായികയായുള്ള തിരിച്ചുവരവില്‍ മഞ്ജിമയുടെ അഭിനയത്തിന് നെഗറ്റീവ് റിവ്യൂസാണ് അധികവും ലഭിച്ചത്. തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ശേഷം സിനിമ ഇനി മതി എന്ന് മഞ്ജിമ തീരുമാനിച്ചിരുന്നുവത്രെ.
പക്ഷേ അതിന് ശേഷം തമിഴിലും തെലുങ്കിലും ഓഫറുകള്‍ വന്നു. ഗൗതം മേനോന്റെ ദ്വിഭാഷ ചിത്രം എത്തിയതോടെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു. അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന് ശേഷം മഞ്ജിമയ്ക്ക് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.
ക്വീനിന്റെ റീമേക്കായ സം സം, നിവിന്‍ പോളിയുടെ മിഖായേല്‍ എന്നിവയാണ് മഞ്ജിമയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തില്‍ നല്ല അവരങ്ങള്‍ ലഭിയ്ക്കാത്തതില്‍ വളരെ അധികം സങ്കടമുണ്ടെന്ന് മഞ്ജിമ മോഹന്‍ പറയുന്നു.മലയാളം സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മലയാളം സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊച്ചിയില്‍ സെറ്റില്‍ഡ് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിചാരിച്ചതുപോലെയൊന്നും നടന്നില്ല. മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് മലയാളത്തില്‍ ഞാന്‍ വളരെ സെലക്ടീവാണ്. നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു.
സത്യസന്ധമായി പറയുകയാണെങ്കില്‍ മിഖായേല്‍ എന്ന ചിത്രത്തില്‍ വലിയ വേഷമൊന്നുമല്ല എനിക്ക്. പക്ഷെ ആ ടീം ആണ് എന്നെ ആകര്‍ഷിച്ചത്. നിവിന്‍ പോളി എന്ന നായകനും. സം സം എന്ന ചിത്രം കങ്കണ റാവത്ത് ഹിറ്റാക്കിയ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ്. ആ ചിത്രം തിരഞ്ഞെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല- മഞ്ജിമ പറഞ്ഞു