Latest News

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക ജനുവരി 25നു തിയേറ്ററുകളില്‍ എത്തും

Malayalilife
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക ജനുവരി 25നു തിയേറ്ററുകളില്‍ എത്തും

വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമാണ് മണികര്‍ണിക സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന് പേരിട്ട സിനിമ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിത കഥയാണ് പറയുന്നത്. ഏറെ വിവാദങ്ങളിലൂടെയാണ് ചിത്രം ഇതു വരെ മുന്നോട്ട് പോയത്. മണികര്‍ണിക സിനിമയുടെ ടെക്‌നീഷ്യന്‍മാര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. 

സിനിമയുടെ സംവിധായകന്‍ ചിത്രീകരണത്തിന് മുമ്പ് പിന്മാറിയതും സര്‍വ ബ്രാഹ്മണ മഹാസഭയുടെ ഭീഷണിയാലും വലിയ ശ്രദ്ധ നേടിയ ചിത്രമാണ് മണികര്‍ണിക. ചിത്രത്തില്‍ ഝാന്‍സി റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏജന്റുമായിട്ടുള്ള പ്രണയ രംഗങ്ങളാണ് സര്‍വ ബ്രാഹ്മണ മഹാസഭയെ ചൊടിപ്പിച്ചത്. ഇത്തരം വിവാദങ്ങല്‍ എല്ലാം വന്നെങ്കിലും യൂടൂബില്‍ ഇത്‌വരെ കണ്ടത് 21 മില്യന്‍ പേര്‍.

രാധാകൃഷ്ണ ജഗര്‍ലാമുടിയും കങ്കണാ റനൗട്ടും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പ്രസൂണ്‍ ജോഷി എന്നിവരുടേതാണ് തിരക്കഥ. ശങ്കര്‍ എസാന്‍ ലോയി കൂട്ടുകെട്ടിന്റേതാണ് സംഗീതം. 2019 ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുക.

manikarnika-film-The Queen Of Jhansi- Releasing January

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES