Latest News

മണികണ്ഠന്‍ ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്; ദുൽഖറിന്റെ വാക്കുകൾ നിധിപ്പോലെ സൂക്ഷിച്ചു വച്ച് മണികണ്ഠൻ

Malayalilife
മണികണ്ഠന്‍ ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്; ദുൽഖറിന്റെ വാക്കുകൾ നിധിപ്പോലെ സൂക്ഷിച്ചു വച്ച് മണികണ്ഠൻ

മികച്ച സ്വഭാവനടനുള്ള 2016-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ നേടിയ മലയാളചലച്ചിത്ര/നാടക നടനാണ് മണികണ്ഠൻ ആർ. ആചാരി. ബാലേട്ടൻ എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാനസർക്കാരിന്റെ 2017ലെ പുരസ്കാരം ലഭിച്ചത്. കമ്മട്ടിപ്പാടത്തിലെതന്നെ വിനായകന് ആയിരുന്നു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ജനീകാന്തിന്റെ പേട്ടയിലൂടെയാണ് മണികണ്ഠന്‍ തമിഴിലും അഭിനയിച്ചത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മലയാളത്തിലും തമിഴിലുമായി പത്തിലധികം സിനിമകളില്‍ നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചിരുന്നു. 

കമ്മട്ടിപ്പാടത്തിൽ മണികണ്ഠനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും തിളങ്ങിയിരുന്നു. തന്റെ അടുത്ത സിനിമ ആയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഇറങ്ങുംമുന്‍പെ താന്‍ ദുല്‍ഖര്‍ സല്‍മാന് ഒരു വോയിസ് മെസേജ് അയച്ചിരുന്നു എന്നും വോയിസ് മെസേജിന്റെ ഉടമ താൻ എന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും തിരിച്ചു വോയിസ് മെസേജ് അയച്ചു എന്ന് പറയുന്നു താരം. സാര്‍ എന്ന് വിളിച്ചാണ് ദുല്‍ഖറിനോട് താൻ കാര്യം പറഞ്ഞത്. സാര്‍ എന്റെ സിനിമ പത്താം തിയ്യതി റിലീസാണ് പ്രാര്‍ത്ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു. മണികണ്ഠന്‍ ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും, ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നേരില്‍ കാണാം എന്നുമായിരുന്നു ദുൽഖർ തിരിച്ചയച്ച മറുപടി എന്നും താരം ഓർത്തു പറയുന്നു. ഇന്നും അത് താൻ സൂക്ഷിക്കുന്നു എന്നും പറയുന്നു. 

സൂപ്പര്‍ഹിറ്റായതിനൊപ്പം നിരവധി അവാര്‍ഡുകളും സിനിമ നേടിയിരുന്നു. തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന മണികണ്ഠന്‍ രാജീവ് രവി നല്‍കിയ അവസരത്തിലൂടെ കയറിവരികയായിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്. 

manikandan dulquer malayalam movie kammattipadam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES