Latest News

കമ്മട്ടിപ്പാടത്തില്‍ ഷോണ്‍ റോമിയുടെ അമ്മയായ നടി; 19 വയസ്സില്‍ അന്‍പത്കാരിയായി അഭിനയിച്ച നിഷ്മിക ദാസ്

Malayalilife
കമ്മട്ടിപ്പാടത്തില്‍ ഷോണ്‍ റോമിയുടെ അമ്മയായ നടി; 19 വയസ്സില്‍ അന്‍പത്കാരിയായി അഭിനയിച്ച നിഷ്മിക ദാസ്

രാജീവ് രവി ഒരുക്കിയ കമ്മട്ടിപാടം എന്ന ദുല്‍ഖര്‍ നായകനായ ചിത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ വരുന്ന ചിത്രത്തില്‍ വിനായകന്‍, മണികണ്ഠന്‍ ആചാരി, ഷോണ്‍ റോമി തുടങ്ങി പല താരങ്ങളും മികച്ച വേഷത്തില്‍ തിളങ്ങി. ചിത്രത്തില്‍ ഏറെ പുതുമുഖങ്ങളും വേഷമിട്ടിരുന്നു. കമ്മട്ടിപ്പാടത്തില്‍ നായികയുടെ അമ്മയായി എത്തിയ നടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോണ്‍ റോമിയുടെ 50 വയസുള്ള അമ്മയായി ചിത്രത്തില്‍ എത്തിയത് നായികയെക്കാള്‍ ചെറുപ്പക്കാരിയായ നടിയാണ് എന്നറിയുമ്പോള്‍ ആരും അത്ഭുതപ്പെട്ട് പോകും. നിഷ്മിക ദാസ് എന്ന മലപ്പുറത്തുകാരിയാണ് ചിത്രത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ നിഷ്മിക 19ാം വയസിലാണ് കമ്മട്ടിപ്പാടത്തില്‍ നായികയുടെ അമ്മയായി സിനിമാലോകത്തേക്ക് എത്തിയത്.

ചിത്രത്തിന് ശേഷം സ്‌കൂള്‍ ഓഫ് ഡ്രാമ ത്രിശൂരില്‍ നിന്നും ബിരുദം നേടിയ നിഷ്മിക ഇപ്പോള്‍ മോഡലിങ് രംഗത്ത് തിളങ്ങുകയാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്നതിന് മുമ്പ് സുഹൃത്തിന്റെ ഫോണില്‍ നിന്നും നിഷ്മികയുടെ ചിത്രങ്ങള്‍ കണ്ട കമ്മട്ടിപ്പാടത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നിഷ്മികയെ ഈ വേഷത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കോളേജില്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഭരതനാട്യം നര്‍ത്തകി കൂടിയായ നിഷ്മികയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നിഷ്മിക ഇത്രയും ചെറുപ്പമാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. അതിനാല്‍ തന്നെ നിഷ്മികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മലപ്പുറത്തെ തിരുനാവായ സ്വദേശികളായ ശിവദാസിന്റെയും സുധയുടെയും ഏക മകളാണ് നിഷ്മിക.


 

Read more topics: # kammattipadam,# actress nishmika
kammattipadam actress nishmika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES