മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി മംമ്ത മോഹന്‍ദാസ്. നിലപാടുകള്‍ കൊണ്ട് ഏറെ പ്രിയങ്കരിയായി തീര്‍ന്ന നടി കൂടിയായ മംമത് ഇപ്പോഴിതാ ചില നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.തന്റെ പുതിയ തമിഴ് ചിത്രമായ മഹാരാജയുമായി ബന്ധപ്പെട്ട് തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
മലയാള സിനിമയിലെ വലിയൊരു താരത്തിന്റെ തിരിച്ചുവരവില്‍ താന്‍ സഹായിച്ചെന്നും തന്റെ സിനിമയില്‍ ആ നടിയെ വിളിച്ചപ്പോള്‍ വന്നില്ലെന്നും മംമ്ത മോഹന്‍ ദാസ് പങ്ക് വച്ചു. കൂടാതെ, താന്‍ നിര്‍മ്മാതാവിന്റെ ചെലവിനെ കുറിച്ച് ചിന്തിച്ചാണ് ഹോട്ടലില്‍ മുറി പോലും ബുക്ക് ചെയ്യുന്നതെന്നും നടി പറഞ്ഞു...കുചേലന്‍ എന്ന തമിഴ് സിനിമയിലെ ഗാനരംഗത്ത് നിന്നും മംമ്തയെ മാറ്റിനിര്‍ത്തിയതിനെ കുറിച്ചും് താരം സംസാരിച്ചു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ: ഞാന്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ ചെലവിനെപ്പറ്റി ചിന്തിക്കാറുണ്ട്. പക്ഷേ സിനിമാ മേഖലയില്‍ എത്ര താരങ്ങള്‍ നിര്‍മാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ കണ്ടു. ഏഴോ എട്ടോ അസിസ്റ്റന്റുമാര്‍. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ് ഞാന്‍ ജോലി ചെയ്യുന്നത്. എത്ര നാളായി.
പണം, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടൊക്കെ ചര്‍ച്ചകള്‍ നടക്കുന്നു. പൊസിഷന്‍ വണ്‍, ടു ,ത്രീ, സൂപ്പര്‍സ്റ്റാര്‍ പദവി... ഏത് ഇന്‍ഡസ്ട്രിയില്‍ ആയാലും ഇതെല്ലാം അവര്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. പ്രേക്ഷകര്‍ നല്‍കുന്ന ടൈറ്റില്‍ അല്ല. അവര്‍ തന്നെ പി ആര്‍ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്. മംമ്താ നീ ഇങ്ങനെ പ്രശസ്തിക്ക് പിന്നാലെ പോകുന്നില്ലെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അതിനാലാണ് ഷൂട്ടിംഗ് സെറ്റില്‍ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്.
മാറ്റി നിര്‍ത്തിയതില്‍ എനിക്ക് സങ്കടം തോന്നിയിട്ടില്ല. വിധിയായിരിക്കാം. ഇന്‍സെക്യൂര്‍ ആയിട്ടുള്ള താരങ്ങള്‍ മാത്രമേ മറ്റ് നടിമാര്‍ നമ്മുടെ സിനിമയില്‍ വരുമ്പോള്‍ ആശങ്കപ്പടുകയുള്ളൂ. ഞാനൊരു സെക്യൂര്‍ ആര്‍ട്ടിസ്റ്റായി എനിക്ക് തോന്നിയിട്ടുണ്ട്. നിരവധി താരങ്ങള്‍ എന്റെ സിനിമയില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി വന്നിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയില്‍ വേണ്ടെന്നോ അവരുടെ ചിത്രം പോസ്റ്ററില്‍ വേണ്ടെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ സെക്യൂര്‍ ആര്‍ട്ടിസ്റ്റാണ്. ഞാന്‍ നിരവധി സിനിമകളില്‍ സെക്കന്‍ഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്.
മലയാളത്തില്‍ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തി.ആ നടിയുടെ സിനിമയില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ്, സപ്പോര്‍ട്ടിംഗ് റോള്‍ അവതരിപ്പിച്ചു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ആ റോള്‍ ചെയ്തത്. എന്നാല്‍ ഞാന്‍ ലീഡ് ചെയ്യുന്ന പടത്തില്‍ അവരെ ഗസ്റ്റ് അപ്യറന്‍സിനായി വിളിച്ചു. അവര്‍ നോ പറഞ്ഞു.ഇന്‍സെക്യൂരിറ്റി'- മംമ്ത പറഞ്ഞു.
വിജയ് സേതുപതിയുടെ കാര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാന്‍ തയ്യാറാകുന്നത്. കാരണം അദ്ദേഹം ഒരു സെക്യൂര്‍ ആര്‍ട്ടിസ്റ്റ് ആണ്. അയാള്‍ ഒരു ഹീറോ അല്ല മറിച്ച് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റാണ്, കമല്‍ഹാസന്‍ ആര്‍ട്ടിസ്റ്റ് ആണ്. ആരുണ്ടായാലും ഞാന്‍ അവിടെ ഉണ്ടാകും എന്ന് അവര്‍ക്കുണ്ടാകും',എന്നും താരം പറഞ്ഞു
പ്രമുഖ നടിയുടെ പേര് മംമ്ത പറഞ്ഞിട്ടില്ലെങ്കിലും അത് മഞ്ജു വാര്യരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. മലയാള സിനിമയില്‍ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജുവാര്യര്‍. മാത്രമല്ല മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും അഭിനയിച്ചിരുന്നു.
നടി മീരാജാസ്മിനെ ആണോ മംമ്ത ഉദ്ദേശിച്ചതെന്നും ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. ഇരുവരും ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ തുല്യ പ്രാധാന്യമുള്ള റോളായിരുന്നു ഇവരുടേത്.