മമ്മൂട്ടിക്കൊപ്പം ഫഹദ് ഇല്ലാതെ നസ്രിയ; ഗ്രിഗറിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റ്; ക്യുട്ടായി നസ്രിയയുടെ പുഞ്ചിരി; ഏതാണ് മൂലയ്ക്കിരിക്കുന്ന ചുള്ളനെന്ന് ആരാധകര്‍

Malayalilife
topbanner
മമ്മൂട്ടിക്കൊപ്പം ഫഹദ് ഇല്ലാതെ നസ്രിയ; ഗ്രിഗറിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റ്; ക്യുട്ടായി നസ്രിയയുടെ പുഞ്ചിരി; ഏതാണ് മൂലയ്ക്കിരിക്കുന്ന ചുള്ളനെന്ന് ആരാധകര്‍

ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും നസ്രിയ നസീമും. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ ഇപ്പോള്‍ മടങ്ങിവരവിന്റെ പാതയിലാണ്. അതേസമയം ഇപ്പോള്‍ നസ്രിയയുടെയും മമ്മൂക്കയുടെയും ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു യാത്രയ്ക്കിടയില്‍ നടന്‍ ഗ്രിഗറി പകര്‍ത്തിയ ചിത്രത്തിന് താഴെ കമന്റുകളുടെ ബഹളമാണ്.

എവിടെക്കോ ഉള്ള യാത്രാമധ്യ വിമാനത്തില്‍ നിന്നാണ് ഗ്രിഗറി ചിത്രം പകര്‍ത്തിയത്. രണ്ടു സൂപ്പര്‍ താരങ്ങളെ അടുത്തുകിട്ടിയ ഗ്രിഗറിയുടെ ഭാഗ്യത്തെകുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഗ്രിഗറി തന്നെയാണ് തന്റെ സോഷ്ല്‍മീഡിയ അക്കൗണ്ടിലൂടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. മമ്മൂക്കയുടെയും ഗ്രിഗറിയുടെയും നടുവില്‍ നസ്രിയ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തില്‍ ഫഹദ് ഇല്ലാത്തിനാല്‍ താരം എവിടെയെന്നും ആരാധകര്‍ തിരക്കുന്നുണ്ട്. മുടി സ്‌ടെയിറ്റ് ചെയ്ത് തൊളാപ്പം മുറിച്ചാണ് നസ്രിയ ചിത്രത്തിലൂള്ളത്. നടിയുടെ പുഞ്ചിരി അടിപൊളിയെന്നും കമന്റുണ്ട്. 

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ പ്രതികരണവുമായി എത്തിയത്. 'ഗ്രിഗറിയുടെ ഭാഗ്യം, കൂട്ടത്തില്‍ ചുള്ളന്‍ മമ്മൂക്ക, നസ്രിയയുടെ ക്യൂട്ട് ചിരി'...തുടങ്ങിയ അടിക്കുറിപ്പുകളാണ് ആരാധകരില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്റെ എബിസിഡിയിലൂടെയാണ് ജേക്കബ് ഗ്രിഗറി ബിഗ് സ്‌ക്രീനിലേയ്ക്ക് എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ഉണ്ടയാണ് ഗ്രിഗറിയുടേതായി റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം. എവിടെക്കോ ഉള്ള യാത്രയില്‍ മൂവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാകാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Read more topics: # mammotty ,# nazriya nazim,# jacob gregory
mammotty with nazriya nazim and jacob gregory

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES