Latest News

ഉണ്ട സിനിമാ ലൊക്കേഷനില്‍ മമ്മൂക്കയുടെ സ്‌പെഷ്യല്‍ ബിരിയാണി; താരജാഡയില്ലാത്ത മെഗാസ്റ്റാറിന്റെ ബിരിയാണി വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

Malayalilife
 ഉണ്ട സിനിമാ ലൊക്കേഷനില്‍ മമ്മൂക്കയുടെ സ്‌പെഷ്യല്‍ ബിരിയാണി; താരജാഡയില്ലാത്ത മെഗാസ്റ്റാറിന്റെ ബിരിയാണി വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

മെഗാ സ്റ്റാര്‍ മമ്മൂക്കയോട് ഉള്ള ആരാധനയുടെ ആഴം കൂട്ടുന്നത് അദ്ദേഹത്തിന് ആരാധകരോടുള്ള പെരുമാറ്റം കൊണ്ടാണ്. സിനിമാ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പുന്ന മമ്മൂക്കയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രം 'ഉണ്ട'യുടെ ലൊക്കേഷനില്‍ അദ്ദേഹം ബിരിയാണി വിളമ്പുന്ന വിഡിയോയാണ് സോഷ്യല്‍ ലോകത്തിന്റെ മനസു നിറയ്ക്കുന്നത്. 

ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരില്‍ സാധാരണക്കാരനായി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ്  വൈറലായിരിക്കുന്നത്. മുമ്പും ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പിയിട്ടുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഉണ്ടയില്‍' പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്.തിരക്കഥ ഹര്‍ഷാദ്. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്. 

mammotty,unda location,biriyani serving,video viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES