ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്റെ പേര് ഉണ്ട എന്നാണ്. പോലീസ് വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തില്‍. ബിഗ് ബഡ്ജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത് എന്നാണ് സൂചന.
ഏകദേശം ഇരുപത് കോടി രൂപ മുതല്‍ മുടക്കി എടുക്കാന്‍ പോകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണ കുമാര്‍ ആണ്. ബോളിവുഡ് താരങ്ങളും അണിനിരക്കാന്‍ പോകുന്ന ഈ ചിത്രം ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആണ് ചിത്രീകരിക്കുക.
കഴിഞ്ഞ ആഴ്്ച്ച വിനോദ് വിജയന്റെ സംവിധാനത്തില്‍ അമീര്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമീര്‍ സുല്‍ത്താന്‍ എന്ന അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും.
നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. നടന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പേരന്‍പ് , യാത്ര എന്നിവയാണ്. മധുരരാജ, മാമാങ്കം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.