Latest News

'മമ്മൂട്ടി സാര്‍ നിങ്ങളാണ് എന്റെ ഹീറോ' ! കാതല്‍ 2023ലെ മികച്ച ചിത്രമെന്ന് തെന്നിന്ത്യന്‍ താരം സമന്താ റൂത്ത് പ്രഭു...

Malayalilife
'മമ്മൂട്ടി സാര്‍ നിങ്ങളാണ് എന്റെ ഹീറോ' ! കാതല്‍ 2023ലെ മികച്ച ചിത്രമെന്ന് തെന്നിന്ത്യന്‍ താരം സമന്താ റൂത്ത് പ്രഭു...

രു സിനിമയുടെ വിജയം, ആ സിനിമ പ്രേക്ഷക ഹൃദയങ്ങളെ എത്രമേല്‍ സ്വദീനിച്ചു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. നിരവധി സിനിമകളാണ് പല ഭാഷകളിലായ് ദിനംപ്രതി പുറത്തിറങ്ങുന്നത്. അങ്ങനെയുള്ളപ്പോള്‍ ഒരു സിനിമക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നുവെങ്കില്‍ അതൊരു സാധാരണ സിനിമ ആയിരിക്കില്ലല്ലോ.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍'ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'മമ്മൂട്ടി സാര്‍ നിങ്ങളാണ് എന്റെ ഹീറോ, കാതല്‍ 2023ലെ മികച്ച സിനിമ' എന്ന് പറഞ്ഞുകൊണ്ട് തെന്നിന്ത്യന്‍ താരം സമന്താ റൂത്ത് പ്രഭു രംഗത്തെത്തിയിരിക്കുന്നു. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാ?ഗ്രാമില്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും സിനിമക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും താരം പോസ്റ്റ് ചെയ്ത സ്റ്റോറി മലയാളികള്‍ക്ക് അഭിമാനം പകരുന്നതാണ്. സംവിധായകന്‍ ജിയോ ബേബിയെ ലെജന്ററി എന്നാണ് സമന്താ വിശേഷിപ്പിച്ചിരിക്കുന്നത്. ജ്യോതികയെ പ്രശംസിക്കാനും താരം മറന്നില്ല. 'കാതല്‍ ദി കോര്‍' തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് എന്നും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സമന്താ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

പ്രേക്ഷക ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന 'കാതല്‍ ദി കോര്‍' സുഖമുള്ളൊരു വേദനയാണ് സമ്മാനിക്കുന്നത്. മനുഷ്യ മനസ്സുകളില്‍ മൂടികിടക്കുന്ന, ഒളിപ്പിച്ചു വെച്ചിരിക്കുന്ന, മുറിവേല്‍പ്പിക്കുന്ന വികാരവിചാരങ്ങളെ കുറിച്ച് സംവിദിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് തയ്യാറാക്കിയത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ഈ ചിത്രത്തില്‍ മാത്യുവിന്റെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്. സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദിര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ടാണ് 'കാതല്‍ ദി കോര്‍' പ്രക്ഷകരിലേക്ക് നുഴഞ്ഞു കയറുന്നത്. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിച്ചത്. അന്‍വര്‍ അലിയും ജാക്വിലിന്‍ മാത്യുവും വരികള്‍ ഒരുക്കിയ ചിത്രത്തിലെ ?ഗാനങ്ങള്‍ക്ക് മാത്യൂസ് പുളിക്കന്‍ സം?ഗീതം പകര്‍ന്നു. സാലു കെ തോമസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം ഫ്രാന്‍സിസ് ലൂയിസ് നിര്‍വഹിച്ചു. 

കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.

mammoottysir you are my hero - samantha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക