Latest News

മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍ ദി കോര്‍' ചരിത്ര വിജയത്തിലേക്ക് 

Malayalilife
 മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍ ദി കോര്‍' ചരിത്ര വിജയത്തിലേക്ക് 

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍' ചരിത്രം വിജയത്തിലേക്ക്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചുകൊണ്ട് തിയറ്ററുകളില്‍ നിറസാനിധ്യം അറിയിച്ച ചിത്രം 40 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നവംബര്‍ 23നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തത്. സ്ലോ ഫേസില്‍ സഞ്ചരിച്ച് സുഖമുള്ളൊരു വേദന പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഈ സിനിമ മനുഷ്യ മനസ്സുകളില്‍ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ 'കാതല്‍ ദി കോര്‍'ല്‍ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ഈ സിനിമ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. 

അന്‍വര്‍ അലിയും ജാക്വിലിന്‍ മാത്യുവും ചേര്‍ന്ന് വരികള്‍ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകര്‍ന്നത്. സാലു കെ തോമസ് ഛായാഗ്രാഹണം നിര്‍ഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാന്‍സിസ് ലൂയിസ് കൈകാര്യം ചെയ്തു.

കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.

KATHAL MOVIE BLOCKBUSTER HIT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES