Latest News

'ബോചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി; ഒരു കമന്റ് അടിച്ചതിന് ജയിലില്‍ പോകേണ്ട കാര്യമുണ്ടോ? സ്ത്രീകള്‍ നിയമത്തിലുള്ള ആനുകൂല്യം മുതലടെക്കുന്നു; രണ്ട് ഭാഗത്തും തെറ്റുണ്ട്; താക്കീത് നല്‍കി വിടേണ്ട കേസെ ഉള്ളൂ: ഷിയാസ് കരീം 

Malayalilife
 'ബോചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി; ഒരു കമന്റ് അടിച്ചതിന് ജയിലില്‍ പോകേണ്ട കാര്യമുണ്ടോ? സ്ത്രീകള്‍ നിയമത്തിലുള്ള ആനുകൂല്യം മുതലടെക്കുന്നു; രണ്ട് ഭാഗത്തും തെറ്റുണ്ട്; താക്കീത് നല്‍കി വിടേണ്ട കേസെ ഉള്ളൂ: ഷിയാസ് കരീം 

ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലില്‍ അടച്ചതില്‍ വിഷമമുണ്ടെന്ന് ബിഗ് ബോസ് താരം ഷിയാസ് കരീം. ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരില്‍ ഒരാളെ ജയിലില്‍ അടയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഷിയാസ് ചോദിക്കുന്നത്. ബോചെയുടെ സ്വഭാവം അങ്ങനെയാണ് അദ്ദേഹം മാപ്പ് ചോദിച്ചതുകൊണ്ട് ഹണി റോസ് വിട്ടുവീഴ്ച ചെയ്യേണ്ടതായിരുന്നു. 

രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവര്‍ത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ. സ്ത്രീകള്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇതില്‍ ബോചെയുടെ ഭാഗത്തും ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് പറഞ്ഞു. 'ബോചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ ഭയങ്കര വിഷമമായി പോയി. നല്ല പ്രായമുണ്ട് അയാള്‍ക്ക്. അയാളെ കഴുത്തില്‍ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നി. അതിനേക്കാള്‍ കൊടും ക്രിമിനല്‍സ് ഇവിടെ കേരളത്തില്‍ ഇഷ്ടം പോലെ ഉണ്ട്. അവരെ പോയി തൊടാനുള്ള ഒരു ധൈര്യം പൊലീസുകാര്‍ക്കില്ല. അത്ര വലിയ കുറ്റം ഒന്നും അയാള്‍ ചെയ്തിട്ടില്ല. ഭീകരമായിട്ടുള്ള കുറ്റമാണോ ഒരു സ്ത്രീയെ കമന്റ് അടിച്ചു, അല്ലെങ്കില്‍ ഉദ്ഘാടനത്തില്‍ കൈ പിടിച്ചു കറക്കി. അങ്ങനെ ഒരു കമന്റ് അടിച്ചു, അതിനു അയാള്‍ മാപ്പ് പറയുകയും ഒക്കെ ചെയ്തു എന്ന് തോന്നുന്നു.'

ഒരു കമന്റ് അടിച്ചു അല്ലെങ്കില്‍ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തി, ഇതൊക്കെ വളരെ മോശമാണെങ്കില്‍ പോലും ഇതിനൊക്കെ ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കൊടും ഭീകരമായ തെറ്റുകള്‍ ചെയ്ത ആളുകളാണ് ജയിലില്‍ പോവുക. എന്റെ പേരിലും വ്യാജമായ വാര്‍ത്ത വന്നിരുന്നു. ഞാന്‍ അന്ന് ചിന്തിച്ച ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മള്‍ ജയിലില്‍ പോയി കഴിഞ്ഞാല്‍ നൂറ് ദിവസം കിടന്നതിനു തുല്യമാണ്. രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവര്‍ത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.' 

'കാര്യം ബോഡിയില്‍ കയറി ബലമായി അങ്ങനെ അറ്റാക്ക് ചെയ്യുകയോ അല്ലെങ്കില്‍ സെക്ഷ്വല്‍ ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് ജയിലില്‍ പോകേണ്ടി വരേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആളുകളെ കൊല്ലുന്നുണ്ട്, ആ കുറ്റകൃത്യം ചെയ്യുന്നവരുടെ ലൈസന്‍സ് അല്ലേ കട്ട് ആവുന്നുള്ളൂ. ഒരാളെ വണ്ടി ഇടിച്ചു കൊല്ലുകയാണ്, ജീവന്‍ പോകുന്ന കാര്യമാണ്. അപ്പോഴും ലൈസന്‍സ് മാത്രമേ കട്ട് ആവുകയുള്ളൂ. നിയമം കുറച്ചൊക്കെ മാറാനുണ്ട്. നമ്മുടെ നാട്ടില്‍ നിയമത്തിലുള്ള ചില ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ മുതലെടുക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

പക്ഷേ അതുപോലെതന്നെ നല്ല കേസുകള്‍ ഉണ്ട്. ചില കേസുകള്‍ അവര്‍ ഭീകരമായിട്ട് മുതലെടുക്കുന്നു.' 'ഞാന്‍ ഈ രണ്ടുപേരുടെയും ഭാഗത്തല്ല. ബോചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയുകയുള്ളൂ. ഈ ലോകത്ത് വിട്ടുവീഴ്ച, അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് വേണം. അങ്ങനെയുള്ള ആളുകള്‍ മാത്രമാണ് ഈ ലോകത്ത് വിജയിച്ചിട്ടുള്ളൂ. അങ്ങനെ വ്യക്തിപരമായ വൈരാഗ്യങ്ങളും വാശിയും കൊണ്ട് ഒരാളെ ജയിലില്‍ ഇടുക ഒക്കെ കഷ്ടമാണ്.' - ഷിയാസ് പറഞ്ഞു
 

shiyas kareem about boby chemmannur

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക