Latest News

മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍ ദി കോര്‍' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് ! സ്ട്രീമിങ് ഇന്ന് രാത്രി 12 മണി മുതല്‍ അമസോണ്‍ പ്രൈമില്‍.

Malayalilife
 മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍ ദി കോര്‍' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് ! സ്ട്രീമിങ് ഇന്ന് രാത്രി 12 മണി മുതല്‍ അമസോണ്‍ പ്രൈമില്‍.

മകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച്, പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ച 'കാതല്‍ ദി കോര്‍' ഒടിടി റിലീസിനൊരുങ്ങുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ന് രാത്രി 12 മണി മുതല്‍ അമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയ ചിത്രത്തില്‍ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. 

2023 നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ 'കാതല്‍ ദി കോര്‍' തിയറ്റര്‍ റിലീസ് ചെയ്തത്. സ്ലോ ഫേസില്‍ സഞ്ചരിച്ച് സുഖമുള്ളൊരു വേദന സമ്മാനിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ചു. സിനിമ കണ്ടവരെല്ലാം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് 'ദ ന്യൂയോര്‍ക്ക് ടൈംസ്'ല്‍ വാര്‍ത്ത വന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രം ഇന്റര്‍നാഷണല്‍ ലെവലിലിലും ശ്രദ്ധനേടി. മനുഷ്യ മനസ്സുകളില്‍ മൂടികിടക്കുന്നതും ഒളിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ച് സംവദിക്കുന്ന ഈ സിനിമ സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ടാണ് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്നത്. 

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ഗാനരചന: അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു, കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് റിലീസ് പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.

kathal core ott

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക