വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപനം വന്ന ചിത്രമായിരുന്നു 'ധ്രുവനച്ചത്തിരം'. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാണ് നായകനായെത്തുന്നത്. 2013 ല്‍ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് വിക്രമിനെ നായകനായി പരിഗണിക്കുന്നത്. 2017 ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പല കാര്യങ്ങള്‍ കൊണ്ട് റിലീസ് നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ 2023 നവംബര്‍ 24ന് ധ്രുവനച്ചത്തിരം റിലീസ് തീരുമാനിച്ചുവെങ്കിലും അവസാന നിമിഷം ഇത് മാറ്റുകയും ചെയ്തു.
വിക്രമിന്റെ ഗംഭീര തിരിച്ചുവരവ് എന്ന് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ഇപ്പോഴിതാ, ധ്രുവനച്ചത്തിരം വൈകുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുയാണ് ഗൗതം വാസുദേവ് മേനോന്‍.
'ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും വിളിച്ചില്ല. എന്താണ് കാരണമെന്ന് പോലും ചോദിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. 'ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ആരും വിളിച്ചില്ല, പ്രശ്‌നങ്ങള്‍ പറഞ്ഞ് ആരും എന്നെ സഹായിച്ചില്ല. പ്രൊഡ്യൂസര്‍ താനു സാറും ലിങ്കുസാമിയും ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന്. അല്ലാതെ ആരും ചോദിച്ചില്ല, സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല.
ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല. പ്രേക്ഷകര്‍ക്കിടയിലെ ഹൈപ്പ് കൊണ്ടാണ് ധ്രുവനച്ചത്തിരം നിലനില്‍ക്കുന്നത്' ഗൗതം വാസുദേവന്‍ മേനോന്‍ പറഞ്ഞു. 2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' ആണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.