Latest News

കൊച്ചുങ്ങള്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ അതങ്ങ് നടത്തി കൊടുക്കണം; കെട്ടിപ്പിടിക്കണമെന്ന ആഗ്രഹം പറഞ്ഞ കുട്ടി ആരാധികയെ വേദിയിലേക്ക് വിളിച്ച് ചേര്‍ത്ത് നിര്‍ത്തി മമ്മൂക്ക; ഫാന്‍സ് പേജുകളില്‍ വൈറലായി വീഡിയോ

Malayalilife
 കൊച്ചുങ്ങള്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ അതങ്ങ് നടത്തി കൊടുക്കണം; കെട്ടിപ്പിടിക്കണമെന്ന ആഗ്രഹം പറഞ്ഞ കുട്ടി ആരാധികയെ വേദിയിലേക്ക് വിളിച്ച് ചേര്‍ത്ത് നിര്‍ത്തി മമ്മൂക്ക; ഫാന്‍സ് പേജുകളില്‍ വൈറലായി വീഡിയോ

രാധകരും അവരുടെ പ്രിയ താരങ്ങളും തമ്മിലുള്ള അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഫാന്‍സ് പേജുകളിലടക്കം നിറയുന്നത്.കുട്ടി ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്.

താരസംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്‍പശാലയുടെ സമാപന സമ്മേളന വേദിയില്‍ വച്ചാണ് സംഭവം. അവിടെ വച്ചാണ് ഒരു കുട്ടി ആരാധികയുടെ ആഗ്രഹം മമ്മൂട്ടി സാധിച്ചു കൊടുത്തത്. ''ഇതൊരു നൃത്ത പരിശീലന ക്ലാസ് ആയിരുന്നു എന്നതുകൊണ്ടുതന്നെ എനിക്ക് വളരെ താല്‍പര്യവുമുണ്ട്...'' എന്ന് ചിരിച്ചു കൊണ്ട് മമ്മൂട്ടി സംസാരിച്ചു. 

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ പിന്നീട് സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെണ്‍കുട്ടി മൈക്കിനടുത്തേക്ക് എത്തിയത്. ''എല്ലാരെയും കണ്ടതില്‍ സന്തോഷം. ഇനിയും വരണമെന്നുണ്ട്. ഇനിയും ആള്‍ക്കാരെ കാണണമെന്നുണ്ട്. ആ ചേച്ചി ഫാനായതു പോലെ എനിക്കും ആകണമെന്നുണ്ട്. മറ്റ് ചിലര്‍ പറഞ്ഞതുപോലെ മമ്മൂട്ടിക്ക് കൈ കൊടുക്കുകയല്ല എനിക്ക് വേണ്ടത്. കെട്ടിപ്പിടിക്കണം എനിക്ക്...'' കുട്ടി പറഞ്ഞു. ഇതുകേട്ട ഉടന്‍ മമ്മൂട്ടി കുട്ടിയെ അരികിലേക്ക് വിളിക്കുകയായിരുന്നു. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയും മമ്മൂട്ടിയെ കുട്ടി ആരാധിക കെട്ടിപ്പിടിക്കുന്നുമുണ്ട്.

അമ്മ അസോസിയേഷന്‍ പുറത്തു വിട്ട ഈ ചടങ്ങിന്റെ വീഡിയോയില്‍ നിന്ന് ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. രണ്ട് ദിവസമായി അമ്മ കോംപ്ലക്‌സ് ഹാളില്‍ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങില്‍ അമ്മ അംഗങ്ങളും നടനും സംവിധായകനുമായ ബേസില്‍ ജോസഫും എത്തിയിരുന്നു. ക്യാമ്പില്‍ മമ്മൂട്ടിയും ബേസിലും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. 

ചലച്ചിത്ര താരം സരയു കോര്‍ഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയില്‍ രചന നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ആദ്യമായി അമ്മ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ ലഭിച്ച അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 31 പേര്‍ പങ്കെടുത്തു. പന്ത്രണ്ട് വയസ് മുതല്‍ ഉള്ളവര്‍ പങ്കെടുത്ത ഈ ക്യാമ്പില്‍ ലണ്ടന്‍, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. കലാ സിനിമാ സ്‌നേഹികളായ പൊതു ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച ഈ നൃത്ത ശില്പശാല അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തിരുന്നു.

 

Read more topics: # മമ്മൂട്ടി
mammoottys adorable moment with a child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES