തന്റെ 73ാം വയസിലും കരിയറില്‍ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും വൈവിധ്യമാര്‍ന്ന ചിത്രങ്ങളിലൂടെയും സിനിമാ പ്രേക്ഷകരുടെ കൈയടി നേടി മുന്നേറുകയാണ് നടന് മമ്മൂട്ടി.സിനിമയാടും അഭിനയത്തോടുമുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് പല തവണ സംസാരിച്ചിട്ടുള്ള മമ്മൂട്ടി ഏറ്റവും ചിത്രമായ 'ടര്‍ബോ'യുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ഒരു ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നല്കിയ മറുപടിയായാണ് സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. ലോകം എങ്ങനെ മമ്മൂട്ടിയെന്ന നടനെ ഓര്‍ക്കണം? എന്ന ചോദ്യത്തിനം നടന്‍ ചിന്തോദീപകവും വികാരനിര്‍ഭരവുമായ മറുപടിയാണ് നല്‍കിയത്.
ആളുകള്‍ വിചാരിക്കുന്നത് നടി- നടന്മാര്‍ എല്ലാം മടുക്കുന്നൊരു സാഹചര്യത്തിലെത്തും എന്നതാണ്. താങ്കള്‍ അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച് ആലോചിക്കാറുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എനിക്ക് സിനിമ മടുക്കാറില്ല. പക്ഷേ ആ മടുപ്പു എന്റെ അവസാന ശ്വാസത്തോടെയായിരിക്കുംമെന്നാണ് നടന്‍ മറുപടി നല്കിയത്.
ലോകം എങ്ങനെ നിങ്ങളെ ഓര്‍ത്തിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് അവരെന്നെ എത്ര കാലം ഓര്‍ത്തിരിക്കും എന്നാണ് മമ്മൂട്ടി അവതാരകനോട് ചോദിച്ചത്. ആയിരക്കണക്കിന് നടന്മാരില്‍ ഒരാളാണ് താനെന്നും ലോകാവസാനം വരെ തന്നെയാരും ഓര്‍ത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ' അവരെന്നെ എത്ര കാലം ഓര്‍ത്തിരിക്കും? ഒരു വര്‍ഷം ? 10 വര്‍ഷം ? 15 വര്‍ഷം ? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ മറ്റുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും? എല്ലാവരും ലോകാവസാനം വരെ നിങ്ങള്‍ ഓര്‍ക്കപ്പെടുമെന്നാണ് കരുതുന്നത്, ' മമ്മൂട്ടി പറഞ്ഞു.