മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിന്‍ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുഷിന് ശ്യാം. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. മമ്മൂട്ടിയും വിനായകനും ഏറെ കാലത്തിന് ശേഷം ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന സിനിമ കൂടെയായിരിക്കും ഇത്.
തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന മമ്മൂട്ടികമ്പനിയുടെ ഏഴാമത് സിനിമ കൂടെയാണ് പുതിയ ചിത്രം. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും ചിത്രത്തില്‍ വിനായകനെത്തുക.
മമ്മൂട്ടിയുടേതായി അവസാനമെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'ടര്‍ബോ' തിയറ്ററില്‍ വലിയ വിജയമായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം വൈശാഖായിരുന്നു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിച്ച മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിലും നടന്‍ അഭിനയിച്ചിരുന്നു.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഡൊമിനിക് & ദി ലേഡീസ് പേഴ്‌സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയും പണിപ്പുരയിലാണ്. ഗൗതം വാസുദേവ് മേനോന്‍ ബസൂക്കയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിച്ച സിനിമയ്ക്കും ഏറെ പ്രതീക്ഷകളാണുള്ളത്.
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍ , വിതരണം- വേഫെറര്‍ ഫിലിംസ്, ഓവര്‍സീസ് പാര്‍ട്ണര്‍- ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്