മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് 'പാട്രിയറ്റ്'. യുകെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
യു കെ സെറ്റില്‍ ക്യാമറില്‍ ഫോട്ടോകള്‍ പകര്‍ത്തിയും കുശലം പറഞ്ഞും നടക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ക്യാരക്ടര്‍ ലുക്കിലാണ് നടന്‍. ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ലുക്കിലാണ് നടന്‍ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ച് സ്‌റ്റൈല്‍ ആയി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാകുന്നത്.
റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. താരം സ്‌ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ ക്യാമറയില്‍ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്.
നേരത്തെ ചിത്രീകരണത്തിനായി ലണ്ടനില്‍ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പല ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നേരത്തെ സിനിമയില്‍ നിന്നുള്ള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്.