വയനാട് : നാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കാനായി മമ്മൂട്ടി ആരാധകര്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ വയനാട് ജില്ലയില്‍ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരണസംഖ്യയും നാശനഷ്ടങ്ങളും ഏറെ പെരുകുന്ന സാഹചര്യത്തില്‍ നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഈ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കാനായി മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകം .
മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി ട്രസ്റ്റും കെയര്‍ ആന്‍ഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ഇരയായവര്‍ക്ക് സഹായ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും നല്‍കിയിരുന്നു. പിന്നാലെ ദുരിതാശ്വാസ സഹായവുമായി നിരവധി താരങ്ങളും രംഗത്ത് വരികയും ചെയ്തു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടന്‍ തന്നെ സന്ദര്‍ശിച് ജില്ലാ അധികാരികള്‍ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങള്‍കൈമാറും . തുടര്‍ന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവര്‍ത്തിക്കു മെന്ന് മമ്മൂട്ടി ഫാന്‍സ് ആസ്ട്രേലിയ ഘടകം ട്രഷറര്‍ വിനോദ് കൊല്ലംകുളം പറഞ്ഞു. സംഘടനയുടെ ആസ്ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സഹായ പദ്ധതി
കള്‍ അണിയറയിലുണ്ടന്ന് പ്രസിഡന്റ് മദനന്‍ ചെല്ലപ്പനും പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മമ്മൂട്ടിയെ അനുകരിക്കുകയാണ് എല്ലാ സാഹചര്യത്തിലും അദ്ദേഹത്തിന്റെ ആരാധകര്‍.മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരും നിരവധി സഹായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്