Latest News

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും

Malayalilife
 വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും

മ്മുട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്നു ചിത്രമാണ് മധുര രാജ.വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും. നിലവില്‍ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രം ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ജൂണില്‍ ഈദ് റിലീസായാണ് തിയറ്ററുകളിലെത്തുക.

മുമ്പ്  തിയറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. 

ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് സംഘടനം ഒരുക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു. പോക്കിരി രാജയില്‍ നിന്നു വ്യത്യസ്തമായി ടെക്നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം.

mammootty- new film -maduraraja- final schedule -sep- 20

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES