Latest News

വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ല; ഒരു മികച്ച മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചത്; വണ്ണിന്റെ സംവിധായകൻ ചിത്രത്തിനെപ്പറ്റി മനസ്സു തുറക്കുന്നു

Malayalilife
topbanner
വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ല; ഒരു മികച്ച മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചത്; വണ്ണിന്റെ സംവിധായകൻ ചിത്രത്തിനെപ്പറ്റി മനസ്സു തുറക്കുന്നു

ലയാളികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് വൺ. മമ്മൂക്കയുടെ പൊളിറ്റിക്കൽ ലൂക്കും കഥാപാത്രവും കാണാൻ ആകാംഷയുടെ മുൾമുനയിലാണ് ആരാധകർ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. ലൂക്ക് പോസ്റ്ററും ട്രൈലെറുമെല്ലാം തന്നെ ഇതിനോടകം ആരാധകർ ഏറ്റെടുത്തതായിരുന്നു. 

വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് മാർച്ച് 15ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ് പറയുന്നത്.. ഇനിയും പണികൾ പൂർത്തിയാകാനുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്. എന്നാൽ ദി പ്രീസ്റ്റ് അടുത്ത ദിവസം റിലീസ് ഉണ്ടെങ്കിൽ അതിനു ശേഷം മാത്രമേ നമുക്ക് തീയതി ഉറപ്പിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് 15 എന്ന തിയതി ഫിക്സ്‌ ചെയ്തത്. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള കാര്യങ്ങളൊക്കെ പറഞ്ഞു സോഷ്യൽ മീഡിയ വന്നിരുന്നു. 

ഇത് ഒരു പൊളിറ്റിക്കൽ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഒരു മികച്ച മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചത്.. കൂടാതെ മമ്മൂക്ക തന്റെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ആശയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

mammookka malayalam one movie new political

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES