ധനുഷ് നിര്‍മ്മിച്ച് കവിന്‍ നായകനാകുന്ന പുതിയ ചിത്രമായ 'കാരാ'യിലെ തന്റെ കാസ്റ്റിംഗിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പബ്ലിക് റിലേഷന്‍സ് പ്രചരണ ആരോപണങ്ങള്‍ക്കും മറുപടിയുമായി നടി മമിത ബൈജു. പി.ആര്‍ ഏജന്‍സികളുടെയോ പ്രമോഷനുകളുടെയോ ബലത്തിലല്ല, മറിച്ച് സ്വന്തം അധ്വാനവും കഴിവു കൊണ്ടും തന്നെയാണ് സിനിമയിലെ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മമിത വ്യക്തമാക്കി.
ടിക്കറ്റ് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മമിതയുടെ കാസ്റ്റിംഗിന് പിന്നില്‍ ശക്തമായ പി.ആര്‍ ഏജന്‍സികളുടെ ഇടപെടലാണെന്ന് ആരോപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും തനിക്ക് കാര്യക്ഷമമായ ഒരു പി.ആര്‍ ടീം പോലുമില്ലെന്നും താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ഇത്തരം പ്രമോഷനുകള്‍ വഴി അവസരങ്ങള്‍ നേടിയെടുക്കാന്‍ എനിക്ക് താല്പര്യമില്ല. സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ഇന്‍ഡസ്ട്രിയില്‍ എന്റെതായ ഒരിടം കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. സിനിമയില്‍ എനിക്ക് കാര്യക്ഷമമായ പി.ആര്‍ ടീമില്ല എന്നതാണ് സത്യം. പലപ്പോഴും എന്റെ സിനിമകളുടെ പ്രമോഷന്‍ ചിത്രങ്ങള്‍ പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ മറന്നുപോകാറുണ്ട്,' മമിത പറഞ്ഞു.
'പ്രേമലു' എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തമിഴിലും കന്നഡയിലുമടക്കം നിരവധി പ്രോജക്ടുകളാണ് മമിതയെ തേടിയെത്തുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നിര്‍വ്വഹിക്കുന്ന വിക്രം സുഗുമാരന്‍ ചിത്രമായ 'കാരാ'യില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്.