മലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നാൽ ഇപ്പോൾ ജഗതി ശ്രീകുമാറുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചും പിന്നീട് സുകുമാരനെ വിവാഹം കഴിച്ചതിനെ കുറിച്ചും മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്, വാക്കുകൾ ഇങ്ങനെ..
൩ഡബ് bv വഭ്യ൬൬ഫ്..ക്ക്കോളേജിൽ പഠിക്കുമ്പോളാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് വിട്ടിലും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് ഒരു സുപ്രഭാതത്തിൽ അദ്ദേഹം എന്നെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കി എന്റെ വീട്ടിലും പറയാം എന്നായിരുന്നു പ്ലാൻ. പക്ഷെ എന്റെ വീട്ടിൽ പോകാനോ വിഷയം അവതരിപ്പിക്കാനോ കഴിഞ്ഞില്ല,
എന്റെ പഠനം മുടങ്ങി, അഞ്ച് വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ മാതാപിതാക്കളെ കാണാതെ നിന്നു. രണ്ട് പേർക്കും ജോലി ഇല്ലാത്തതുകൊണ്ടു തന്നെ പതുക്കെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി. ആ സമയത്താണ് തിക്കോടിയൻ സർ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമയിൽ എനിക്കൊരു അവസരം ലഭ്യമാക്കി തരുന്നത്,’
‘അന്ന് 500 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. പിന്നാലെ സിനിമകൾ കിട്ടി തുടങ്ങി. പക്ഷേ സാമ്പത്തീക പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്‌നം. ബുദ്ധിമുട്ട് വന്നപ്പോ എന്റെ സ്വർണ്ണമൊക്കെ വിൽക്കേണ്ടി വന്നു. അതിലൊക്കെ അദ്ദേഹത്തിന് കുറ്റബോധവും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അദ്ദേഹത്തെ വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി. പക്ഷെ എന്നെ വിളിക്കാനോ സംസാരിക്കാനോ ഒന്നും ആരും ഇല്ലാതെയായി.
പിന്നീട് അദ്ദേഹത്തിന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് ഞാൻ അറിഞ്ഞു. പക്ഷേ ഞാൻ ഒന്നും ചോദിച്ചിരുന്നില്ല. ആ സമയത്ത് അദ്ദേഹം സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടനായി മാറിയിരുന്നു. അന്ന് അദ്ദേഹം എന്നെ കൂറെ സിനിമയിലേക്ക് ഡബിങ്ങിനൊക്കെ നിർദ്ദേശിച്ചിരുന്നു. അപ്പോഴേക്കും ആദ്യത്തെ ബന്ധം ഏതാണ്ട് അവസാനിച്ചപോലെ തന്നെയായിരുന്നു. തോന്നുമ്പോൾ വരും അങ്ങിനെയോക്കെ ആയിരുന്നു.
അന്ന് എന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത് സുകുവേട്ടൻ തന്നെയായിരുന്നു. അന്നൊക്കെ സുകുവേട്ടനോട് ബഹുമാനം കലർന്നൊരു സ്‌നേഹമായിരുന്നു തനിക്ക്. മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരി തന്റെ കൂടെ പഠിച്ചതാണ്. അങ്ങിനെ മുമ്പേ അദ്ദേഹത്തെ പരിചയുമുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ഈ സഹോദരിക്കൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു അന്ന് അവൾ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
ആ എന്നൊരു മുളൽ മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അതായിരുന്നു സുകുവേട്ടന്റെ പ്രകൃതം. അതുകൊണ്ടാണ് സുകുവേട്ടൻ അഹങ്കാരിയാണ് എന്നൊക്കെയുള്ള ഒരു ധാരണ വരാൻ തന്നെ കാരണം. ഏതാണ്ട് അതേ രീതിയാണ് രാജുവിനും. എന്ത് പറഞ്ഞാലും ആ.. അതിൽ കൂടുതലൊന്നും ഇങ്ങോട്ട് ചോദിക്കത്തുമില്ല പറയത്തുമില്ല.’
‘അങ്ങനെ സുകുമാരൻ്റെ നിർബന്ധ പ്രകാരമാണ് ഞാൻ വിട്ടിൽ ചെല്ലുന്നത്. .സുകുവേട്ടന്റെ കാര്യം ആദ്യം വിട്ടിൽ പറയുന്നതും തമ്പിച്ചേട്ടനാണ്. അച്ഛനോട് തമ്പിച്ചേട്ടൻ പറഞ്ഞു സുകുമാരൻ തന്നോട് പറഞ്ഞിരുന്നു താൻ നിർബന്ധിച്ച് അയച്ചതാണ് .. ആ കുട്ടി അങ്ങിനെ കഷ്ടപ്പെടാൻ പാടില്ല.. വിരോധമില്ലെങ്കിൽ ഞാൻ വിവാഹം ചെയ്തോളാം എന്നും അറിയിച്ചിട്ടുണ്ടെന്ന്. അങ്ങിനെയാണ് ശരിക്കും സുകുവേട്ടൻ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും.’
‘ഒരിക്കലും രണ്ടാമതൊരു വിവാഹജീവിതം ഉണ്ടെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. അവിടെയാണ് സുകുവേട്ടൻ എന്റെ രക്ഷകനാകുന്നത്. അങ്ങനെ തന്റെ വീട്ടിൽ നിന്നും സുകുവേട്ടനെക്കുറിച്ച് അന്വേഷിച്ചു.അപ്പോൾ എല്ലാവരും പറഞ്ഞ ഒരേ ഒരുകാര്യം ജീവിതത്തിൽ അഭിനയം കൊണ്ടുനടക്കാത്തവനെന്നാണ്. അ സമയത്ത് പലരും സുകുവേട്ടനും കല്യാണം അലോചിക്കുന്നുണ്ട്,’
രാവിലെ 7.30 ഓടെ കല്ല്യാണവും കഴിച്ച് അപ്പോൾ തന്നെ വേഷം മാറി ലുങ്കിയും ഉടുത്ത് സിനിമയിൽ അഭിനയിക്കാൻ പോയ ആളാണ് സുകുവേട്ടൻ. പിന്നീടാണ് വിവാഹം കഴിഞ്ഞെന്നുള്ള കാര്യം അദ്ദേഹം എന്റെ സുഹൃത്തുക്കളോട് പോലും പറയുന്നത്. പിന്നീട് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച വർഷങ്ങളാണ് കടന്നുപോയത്