Latest News

ട്രോളിന്റെയും പരിഹാസത്തിന്റെയും സമയമല്ലിത്; ഇത് അവരുടെ മക്കളാണ്; ഇന്ദ്രജിത്തും പൂർണ്ണിമയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിക്കുന്നു; അവരുടെ മക്കളും ഉണ്ട്; മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ലംബോർഗനി കാറിന്റെ പേരിൽ ക്രൂരമായി അവഹേളിച്ച സൈബർ ട്രോളന്മാർ ഇത് കാണാതെ പോകരുത്; പൃഥ്വിയുടെ അമ്മയെ അപമാനിച്ചവർക്ക് മറുപടി ഇങ്ങനെ

Malayalilife
ട്രോളിന്റെയും പരിഹാസത്തിന്റെയും സമയമല്ലിത്; ഇത് അവരുടെ മക്കളാണ്; ഇന്ദ്രജിത്തും പൂർണ്ണിമയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിക്കുന്നു; അവരുടെ മക്കളും ഉണ്ട്; മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ലംബോർഗനി കാറിന്റെ പേരിൽ ക്രൂരമായി അവഹേളിച്ച സൈബർ ട്രോളന്മാർ ഇത് കാണാതെ പോകരുത്; പൃഥ്വിയുടെ അമ്മയെ അപമാനിച്ചവർക്ക് മറുപടി ഇങ്ങനെ

തിരുവനന്തപുരത്ത് പെയ്ത മഴയിൽ നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറിയതും രക്ഷപ്പെടാൻ അണ്ടാവ് ഉപയോഗിച്ചതും ചർച്ചയായി. എല്ലാ പരിധിയും വിട്ട് ട്രോളർമാർ മല്ലികാ സുകുമാരനെ കളിയാക്കി. മല്ലികയെ രക്ഷാപ്രവർത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം വൈറലാക്കിയായിരുന്നു പരിഹാസം. മകന്റെ ഒന്നര കോടിയുടെ ലംബോർഗിനി കാറിനു പോകാൻ കേരളത്തിലെ റോഡ് പോരാ എന്ന മല്ലികാ സുകുമാന്റെ പഴയ പ്രസ്താവനയെ പിടിച്ചായിരുന്നു കളിയാക്കൽ. പരിഹസിച്ചവർക്ക് സോഷ്യൽ മീഡിയ അതേ നാണയത്തിൽ മറുപടി നൽകുകയാണ്.

ട്രോളിന്റെയും പരിഹാസത്തിന്റെയും സമയമല്ലിത്. മല്ലികാ സുകുമാരനെ ട്രോളിയവർ ഇതുകൂടി. കാണുക ഇത് അവരുടെ മക്കളാണ്. ഇന്ദ്രജിത്തും പൂർണ്ണിമയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈ മെയ് മറന്ന് അവരുടെ മക്കളും ഉണ്ട്. ഈ ദുരിതമഴക്കാലത്തെ ട്രോളുകൾ അനാവശ്യമാണ്-ഈ സന്ദേശം പ്രചരിപ്പിച്ച് മല്ലികയെ അനാവശ്യ സമയത്ത് ടോളിയവർക്ക് മറുപടി നൽകുകയാണ് ചിലർ. ഹനാനെ ട്രോളിയിട്ടും ബുദ്ധി ഉദിക്കാത്ത വർഗ്ഗങ്ങളെന്നാണ് മല്ലികയെ പരിഹസിക്കാൻ എല്ലാ സീമകളും കടന്നു പോയവരെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. ദുരന്ത കാഴ്ചകൾക്കിടയിൽ ട്രോളുകൾ അസഹനീയമാണെന്നും ചിലർ കുറിക്കുന്നു. അങ്ങനെ ഇന്നും മല്ലികയും പൃഥ്വിരാജും ഇന്ദ്രജിത്തും ഒക്കെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ.

മഴക്കെടുതിയിൽ എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇന്ദ്രജിത്തും പൂർണ്ണിമയും സജീവാണ്. അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിലും മറ്റുമാണ് ഇവർ മുൻഗണന നൽകുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചാണ് പ്രളയ ബാധിതർക്കായി ഇരുവരും പ്രവർത്തിക്കുന്നത്. സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പൂർണ്ണിമയുടെ ഫെയ്‌സ് ബുക്ക് അഭ്യർത്ഥനയും വൈറലായിരുന്നു. ദുരിത ബാധിതർക്ക് വേണ്ട സാധനങ്ങളുടെ പട്ടികയും മറ്റും ഇന്ദ്രജിത്തും ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം മക്കളും സജീവമായി തന്നെ പ്രവർത്തിക്കുന്നു. അങ്ങനെ ദുരിതാശ്വാസത്തിൽ മാതൃകാ പ്രവർത്തനമാണ് ഈ താര ദമ്പതികൾ കാട്ടുന്നത്. സിനിമയുടേയും ടിവി പ്രോഗ്രാമുകളുടേയും തിരക്കിനിടയിലാണ് പൂർണ്ണിമ സജീവ ഇടപെടൽ നടത്തുന്നത്.

നേരത്തെ വഴുതക്കാടായിരുന്നു മല്ലികാ സുകുമാരന്റെ വീട്. പൃഥ്വിരാജ് പുതിയ വീട് വച്ചതോടെയാണ് കുണ്ടമൻകടവിലേക്ക് മാറിയത്. കുണ്ടമൺ കടവിലൂടെ കരമന ആറ് ഒഴുകുന്നുണ്ട്. കനത്ത മഴയിൽ പരിസരത്തെ എല്ലാ വീട്ടിലും വെള്ളം കയറി. കാറുൾപ്പെടെ എല്ലാം വെള്ളത്തിൽ മുങ്ങി. വീടിനകത്തും വെള്ളം കയറി. ഇതോടെയാണ് അണ്ടാവിൽ കയറി പൃഥ്വിരാജിന്റെ അമ്മ രക്ഷപ്പെട്ടത്. വീടിന് മുമ്പിൽ 5 മീറ്റർ അകലെ വരെയാണ് വെള്ളം കയറിയത്. അവിടെ നിന്ന് ഉയരത്തിലായിരുന്നു പൃഥ്വിയുടെ വീട്. എന്നാൽ പറമ്പിലുണ്ടായിരുന്ന കുളം നിറഞ്ഞു കവിഞ്ഞു. കുളത്തിലെ ഉറവയിൽ നിന്ന് ക്രമാതീതമായി വെള്ളം പൊങ്ങി. ഈ വെള്ളമാണ് വീട്ടിനുള്ളിൽ കയറിയതും പ്രശ്നമുണ്ടാക്കിയതും. ഇതോടെ വീടിനുള്ളിൽ ചെളി നിറഞ്ഞു. മല്ലികാ സുകുമാരൻ കാറ് പുറത്തേക്ക് എടുപ്പിച്ചു. അതിന് ശേഷം കാറിലേക്ക് പോകാൻ ഒരു വഴിയും ഇല്ലായിരുന്നു. ഇതോടെ അണ്ടാവിൽ കയറി സഹായികളുടെ സഹായത്താൽ കാറിന് അടുത്തെത്തി. ഹോട്ടലിലേക്ക് മാറുകയും ചെയ്തു. ഈ സംഭവമാണ് ട്രോളർമാർ ആഘോഷമാക്കിയത്.

മകന്റെ ഒന്നര കോടിയുടെ ലംബോർഗിനി കാറിനു പോകാൻ കേരളത്തിലെ റോഡ് പോരാ എന്ന് ജണഉ മന്ത്രി യോട് പരാതി പറഞ്ഞ ആളാ ഈ വാർപ്പിനു ഉള്ളിൽ ഒരു പരാതിയും ഇല്ലാതെ ഇരിക്കുന്നത്...-തുങ്ങിയ ട്രോളുകളും എത്തുന്നു. ദുരിതാശ്വാസത്തിൽ രക്ഷപ്പെടുന്നവരെ കളിയാക്കാൻ പാടില്ലെന്ന സമാന്യ മര്യാധ ലംഘിച്ച് പോലും ചർച്ചയാക്കിയത്. പൃഥ്വിയുടെ കാറിനെ അണ്ടാവുമായി ബന്ധപ്പെടുത്തു കമന്റുകളും സജീവം. മകന്റെ വില കൂടിയ വിദേശ നിർമ്മിത കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് ഠഢ ചാനലിൽ വന്ന് തള്ളിയ ഒരു അമ്മയാണ് ഈ അണ്ഡാവിൽ കയറി യാത്ര ചെയ്യുന്നത്.... നടി മല്ലികാ സുകുമാരൻ... ! പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില. ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യ...! ഓർമ്മകൾ ഉണ്ടായിരിക്കണം.-ഇങ്ങനെയൊക്കെയായിരുന്നു പരിഹാസം. ഇതിനാണ് ഇന്ദ്രജിത്തിന്റേയും കുടുംബത്തിന്റേയും ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ മറുപടി നൽകുന്നത്.

ലൂസിഫർ സിനിമയുടെ സംവിധാന തിരക്കിലാണ് പൃഥ്വിരാജ്. ഇതിനിടെയാണ് കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയത് താരം അറിയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് പൃഥ്വിയുടെ താമസം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വീട്ടിൽ അമ്മ മല്ലികാ സുകുമാരൻ മാത്രമാണുള്ളത്. പൃഥ്വിരാജ് നാലു കോടി രൂപ മുടക്കി വാങ്ങിയ ലംബോർഗിനി തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മല്ലികാ സുകുമാരൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വീട്ടിലേക്കുള്ള വഴി തീരെ മോശമാണ്. അതുവഴി ലംബോർഗിനി കൊണ്ടുവന്നാൽ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതാണ് ദുരന്ത സമയത്ത് അവരെ കളിയാക്കാൻ ട്രോളർമാർ എടുത്തുപയോഗിച്ചത്.

 

Read more topics: # mallika sukumaran,# troll,# response
mallika-sukumaran-troll-response

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES