Latest News

പുലിമുരുകനു ശേഷം 100 കോടി ക്ലബിലെത്തിയ രണ്ടാമത്തെ മലയാളസിനിമയെന്ന നേട്ടവുമായി കായംകുളം കൊച്ചുണ്ണി; ചരിത്ര നേട്ടവുമായി മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രം റിലീസ് ചെയ്ത് 40ാം നാള്‍ കൈവരിച്ചത്  102. 32 കോടി

Malayalilife
പുലിമുരുകനു ശേഷം 100 കോടി ക്ലബിലെത്തിയ രണ്ടാമത്തെ മലയാളസിനിമയെന്ന നേട്ടവുമായി കായംകുളം കൊച്ചുണ്ണി; ചരിത്ര നേട്ടവുമായി മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രം റിലീസ് ചെയ്ത് 40ാം നാള്‍ കൈവരിച്ചത്  102. 32 കോടി

മലയാള സിനിമാ ചരിത്രത്തില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്ന രണ്ടാമത്തെ ചിത്രമെന്ന ചരിത്രനേട്ടവുമായി കായംകുളം കൊച്ചുണ്ണി. നിനച്ചിരിക്കാതെ ശരവേഗത്തില്‍ 100 കോടി ക്ലബില്‍ എത്തിയതിന്റെ ആവേശത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മലയാളസിനിമയില്‍ അത്ഭുതമായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍. ആദ്യമായ 100 കോടി ക്ലബില്‍ എത്തിയ ചിത്രവും പുലുമുരുകനായിരുന്നു. സിനിമയുടെ കളക്ഷന്‍ വഴിയല്ലെങ്കില്‍ കൂടി സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ -നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 102. 32 കോടിയാണ് റിലീസ് ചെയ്ത് 40ാം നാള്‍ കായംകുളം കൊച്ചുണ്ണിയുടെ ആകെ കളക്ഷന്‍. 

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ കഴിഞ്ഞാല്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണ് കൊച്ചുണ്ണി. നിവിന്‍ പോളി നായകനായ ചിത്രം ആഗോളതലത്തിലും ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് ആഴ്ച്ചകള്‍ പിന്നിടും മുന്‍പേ കൊച്ചുണ്ണിയെ തേടിയെത്തിയത് മികച്ച കളക്ഷനാണ്. കേരളത്തില്‍ നിന്നും പുറത്ത് നിന്നും 57 കോടിയാണ് ഗ്രോസ് കളക്ഷനായി നേടിയത്. റെക്കോര്‍ഡ് നേട്ടത്തൊടെ 15 കോടി സാറ്റലൈറ്റ് തുകയും ലഭിച്ചു. ജിസിസിയില്‍ നിന്നും 18 കോടിയും യുകെ, യുറോപ്പ്, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും 4.82 കോടി രൂപ നേടുകയും ചെയ്തു. ഓഡിയോ, ഡബിങ് റൈറ്റ്സ്, ഹിന്ദി പതിപ്പ് എന്നിവയെല്ലാം ഉള്‍പ്പടെ ആറര കോടിയാണ് ലഭിച്ചത്. 

ആകെ 102.32 കോടി നേടി കൊച്ചുണ്ണി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡിനെ വെല്ലുന്ന തരത്തിലുള്ള മെയ്ക്കിങ്ങും മറ്റ് ഇഫ്ക്ട്സുകളും കൊണ്ട് സമ്പന്നമായിരുന്നു സിനിമ. ഇത്തിക്കര പക്കിയുടെ റോള്‍ അതി ഗംഭീരമായി കൈകാര്യം ചെയ്ത മോഹന്‍ലാലിന് ആശംസാ പ്രവാഹമായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍, ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകന്‍ രാജാ മേനോന്‍, സൂര്യ, കാര്‍ത്തി, സംവിധായകന്‍ ഓം പ്രകാശ് മെഹ്റ, പ്രമുഖ നിര്‍മ്മാതാക്കളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, രുച (ഫോക്സ് സ്റ്റാര്‍) എന്നിവര്‍ സിനിമ കണ്ട ശേഷം ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിനെ അഭിനന്ദിച്ചിരുന്നു.

ഗോകുലം  ഗോപാലന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും കൊച്ചുണ്ണിയാണ്. ശരവേഗത്തിലാണ് കളക്ഷന്‍ റെക്കൊര്‍ഡുകള്‍ ഭേദിച്ചതെന്നുള്ളതും നാം ഓര്‍ക്കണം. സിനിമ വൈകാതെ തന്നെ ചൈനയിലും റിലീസ് ചെയ്യുമെന്നാണ് സൂചന. സിനിമയുടെ തെലുങ്ക് , തമിഴ് പതിപ്പുകള്‍ക്കുള്ള അവകാശം ഇപ്പോഴും വിറ്റു പോയിട്ടില്ല എന്നാണ് വിവരം. വരുന്ന ദിനങ്ങളില്‍ തന്നെ സിനിമ 100 കോടി ക്ലബില്‍ എത്തിയതിന്റെ ആഘോഷങ്ങള്‍ ദുബായില്‍ വച്ച് നടക്കും. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

malayalm movie,kayamkulam kochunni,100 crore club

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക