പ്രണയം തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി; ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട്; പേര് പറയാത്ത നടനെ തപ്പി പാപ്പരാസികള്‍

Malayalilife
  പ്രണയം തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി; ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട്;  പേര് പറയാത്ത നടനെ തപ്പി പാപ്പരാസികള്‍

മലയാള സിനിമാരംഗത്ത് തന്റെതായ കൈയ്യൊപ്പ് പതിച്ച നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് നായകനായെത്തിയ മഹോഷിന്റെ പ്രതികാരത്തിലെ ജിംസിയായാണ് സിനിമയിലേക്ക് കടന്ന് വന്നത്. അതിനു ശേഷം ബോള്‍ഡ് & ബ്യൂട്ടിഫുള്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടിയാണ് അപര്‍ണാ ബാലമുരളി. അഭിനയത്തിനൊപ്പം ഗായിക കൂടിയ ആണെന്ന് തെളിയിച്ച നടി അടുത്തിടെ മഴവില്‍ മനോരമയിലെ നെവര്‍ ഐ ഹാവ് എന്ന പരിപാടിക്കിടെ അവതാരകയുടെ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

'ഒന്നിച്ച് അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കിയതോടെ ആ നടന്‍ ആരാന്ന് കണ്ടെത്താനൊരുങ്ങുകയാണ് പാപ്പരാസികള്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.' 

അപര്‍ണ്ണയോടൊപ്പം ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും ഉണ്ടായിരുന്നു. അസ്‌കറിനും അപര്‍ണ്ണയുടെ അതേ അഭിപ്രായമായിരുന്നു. കൂടെ അഭിനയിച്ചിട്ടുള്ള നടന്‍/ നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് ഐ ഹാവ് എന്നാണ് താരങ്ങള്‍ ഉത്തരം നല്‍കിയത്. എന്നാല്‍ ഇത് വരെ ആദ്യകാഴ്ചയില്‍ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും അപര്‍ണ്ണ പറഞ്ഞു. എന്നാല്‍ അതിനും അസ്‌കറിന്റെ ഉത്തരം ഐ ഹാവ് എന്നായിരുന്നു.

ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ വളരെ റെയര്‍ സമയങ്ങളില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ ഇരുന്ന് ഉറങ്ങിയിട്ടുണ്ടെന്നും അപര്‍ണ്ണ സമ്മതിച്ചു. ചെറിയ രീതിയില്‍ അസൂയയുള്ള വ്യക്തിയാണെന്നു ഷോയ്ക്കിടെ അപര്‍ണയും അസ്‌കറും സമ്മതിച്ചു.

malayalam actress,aparna balamurali,never i have program

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES