മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപര്‍ണ ബാലമുരളി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ സൂര്യ നായകനായ സുരറൈ പോട്രു എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. എന്നാൽ ഇപ്പോൾ സിനിമയ്ക്കപ്പുറത്തുള്ള അപര്‍ണ ബാലമുരളി എങ്ങനെയാണെന്ന് ഒരു മാധ്യമത്തിനൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
'ഞാന്‍ ഭയങ്കര ഫ്രണ്ട്ലി ആണ്. സ്കൂള്‍ കോളേജ് സുഹൃത്തുക്കളുമായെല്ലാം ഏറെ അടുപ്പം പുലര്‍ത്തുന്നു. ആര്‍കിടെക്ചര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പാട്ട് ഡാന്‍സ് അഭിനയം എന്നിവയാണ്. എല്ലാം തന്നെ പിന്തുടരാന്‍ സാധിച്ചിട്ടുണ്ട്. ആര്‍കിടെക്ചര്‍ കോഴ്സ് പഠിച്ചതും അത് ഞാന്‍ വളരെ ഇഷ്ടപ്പെടുന്നതിനാലാണ്.
സിനിമയുടെ ഇടയിലായതിനാല്‍ രണ്ടു വര്‍ഷം ബ്രേക്ക് എടുത്താന്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. എന്റെ അച്ഛനും അമ്മയും തരുന്ന പിന്തുണയും വലിയ ഭാഗ്യമാണ് എന്ന് പറയാം. വീട്ടിലെ ഒറ്റക്കുട്ടിയായതിനാല്‍ അല്‍പ്പം ലാളിച്ചു തന്നെയാണ് വളര്‍ത്തിയിരിക്കുന്നത്. എന്നാലും എനിക്ക് എന്റെ കാര്യങ്ങള്‍ നോക്കാനാറിയാവുന്ന രീതിയിലായിരുന്നു വഴികാട്ടി തന്നത്'. അപര്‍ണ ബാലമുരളി പറയുന്നു.