Latest News

ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചു; എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍  ആഗ്രഹമുണ്ടായിരുന്നു;പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു;അബദ്ധം പറ്റിയ അനുഭവങ്ങള്‍ മാത്രമാണ് എനിക്കുള്ളത്; ഭീഷ്മപര്‍വ്വവും, ഗോദയ്ക്കും ശേഷം വെറുതേ ഇരുക്കുകയായിരുന്നു; മാലാ പാര്‍വതിക്ക് പറയാനുള്ളത്

Malayalilife
 ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചു; എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍  ആഗ്രഹമുണ്ടായിരുന്നു;പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു;അബദ്ധം പറ്റിയ അനുഭവങ്ങള്‍ മാത്രമാണ് എനിക്കുള്ളത്; ഭീഷ്മപര്‍വ്വവും, ഗോദയ്ക്കും ശേഷം വെറുതേ ഇരുക്കുകയായിരുന്നു; മാലാ പാര്‍വതിക്ക് പറയാനുള്ളത്

ളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. 

ചാന്‍സ് ചോദിച്ച് സംവിധായകരെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നും സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞിരിക്കുക്കയാണ് നടി. 'സംവിധായകരോട് അവസരങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചോദിച്ചതൊക്കെ വലിയ കുളമായിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചിരുന്നു. എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവത്തിനെ വിളിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് സുധ കൊങ്കരയെ വിളിച്ചത്. 'ഹലോ മാം, ഇത് മാല പാര്‍വതി' എന്ന് ഞാന്‍ പറഞ്ഞു. അന്ന് അവര്‍ 'ഞാന്‍ വായിക്കുകയാണ്. എന്താണ് ഇത്? ആരാണ് ഇത്?' എന്നാണ് ചോദിച്ചത്. ഞാനാണെങ്കില്‍ പേരും പറഞ്ഞുപോയി. പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അത്തരത്തില്‍ അബദ്ധം പറ്റിയ അനുഭവങ്ങള്‍ മാത്രമാണ് എനിക്കുള്ളത്. എനിക്ക് ചാന്‍സ് ചോദിച്ച് ഫലിപ്പിക്കാന്‍ പറ്റാറില്ല. ചാന്‍സ് ചോദിക്കണമെന്ന് പറഞ്ഞ് ഞാന്‍ ബലം പിടിച്ച് പോകാറുണ്ട്. പക്ഷെ പിന്നീട് ഇവരുടെ നല്ല സിനിമയില്‍ ഞാന്‍ എന്തിനാണ് കയറി നില്‍ക്കുന്നത്. വേണമെങ്കില്‍ അവര്‍ വിളിക്കുമല്ലോയെന്ന് കരുതി തിരിച്ചു വരും. കുറേ പേരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും നല്ല വേഷമാണ് കൊള്ളാമെന്ന് പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക, ഇനി എന്തെങ്കിലും നല്ല വേഷം വരുമായിരിക്കും എന്നാണ്. പക്ഷെ അത് ആഗ്രഹിച്ചത് പോലെ വരാറില്ല,' മാല പാര്‍വതി പറഞ്ഞു.

ഓരോ സിനിമ കഴിയുമ്പോഴും നല്ല വേഷമാണ് കൊള്ളാമെന്ന് പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക, ഇനി എന്തെങ്കിലും നല്ല വേഷം വരുമായിരിക്കും എന്നാണ്. പക്ഷെ അത് ആഗ്രഹിച്ചത് പോലെ വരാറില്ല എന്നാണ് മാല പാര്‍വതി പറഞ്ഞത്. 

ഭീഷ്മ പര്‍വം, ഗോദ എന്നീ സിനിമകളിലെ മാല പാര്‍വതിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വം റിലീസ് ചെയ്ത ശേഷം എല്ലാവരും പറഞ്ഞിരുന്നത് തനിക്ക് ഇനി ഒരുപാട് വേഷങ്ങള്‍ വരുമെന്നായിരുന്നുവെന്ന് പറയുകയാണ് നടി.

എന്നാല്‍ പിന്നീടുള്ള രണ്ട് വര്‍ഷം താന്‍ വെറുതെ ഇരിക്കുകയായിരുന്നെന്നും മാല പാര്‍വതി പറയുന്നു. ടൊവിനോ തോമസിന്റെ അമ്മയായി അഭിനയിച്ച ഗോദ സിനിമ ഇറങ്ങിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും നടി കൂട്ടിച്ചേര്‍ത്തു. 

mala parvathy talks about chance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES