Latest News

ഒന്നിലധികം പരുക്കുകള്‍ പറ്റിയെങ്കിലും ഷൂട്ട് സമയത്തും വര്‍ക്ക്ഔട്ട് തുടര്‍ന്നു; ഭക്ഷണപ്രിയനാണെങ്കിലും ത്യാഗങ്ങള്‍ സഹിക്കുകയും ഭക്ഷണക്രമം പിന്തുടരുകയും ചെയ്തു; ഒരു വര്‍ഷം കൊണ്ട് കുറച്ചത് 12 കിലോ; 85 ല്‍ നിന്ന് 73 കിലോയായി ശരീരഭാരം കുറച്ച ലുക്മാന്റെ മേക്കോവര്‍ കഥ

Malayalilife
 ഒന്നിലധികം പരുക്കുകള്‍ പറ്റിയെങ്കിലും ഷൂട്ട് സമയത്തും വര്‍ക്ക്ഔട്ട് തുടര്‍ന്നു; ഭക്ഷണപ്രിയനാണെങ്കിലും ത്യാഗങ്ങള്‍ സഹിക്കുകയും ഭക്ഷണക്രമം പിന്തുടരുകയും ചെയ്തു; ഒരു വര്‍ഷം കൊണ്ട് കുറച്ചത് 12 കിലോ; 85 ല്‍ നിന്ന് 73 കിലോയായി ശരീരഭാരം കുറച്ച ലുക്മാന്റെ മേക്കോവര്‍ കഥ

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. നസ്ലെന്‍, ലുക്മാന്‍, ഗണപതി തുടങ്ങിയവരെയെല്ലാം സിക്സ് പാക്കുമായി പുതിയ മേക്കോവറിലാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴിതാ സിനിമയ്ക്കായി ലുക്മാന്‍ നടത്തിയ മേക്കോവറിനെക്കുറിച്ചുളള ട്രെയിനറുടെ കുറിപ്പും ശ്രദ്ധനേടുകയാണ്. 

2024 ജനുവരി മുതല്‍ ആലപ്പുഴ ജിംഖാനയ്ക്കായി ലുക്മാന്‍ വര്‍ക്കൗട്ട് ആരംഭിച്ചതായി കുറിപ്പില്‍ പറയുന്നു. കൃത്യം ഒരു വര്‍ഷം കൊണ്ട് മസിലുകളൊന്നും നഷ്ടപ്പെടാതെ 85 കിലോയില്‍ നിന്ന് 73 കിലോയായി കുറഞ്ഞു. ഭക്ഷണപ്രിയനായ ലുക്മാന്‍ അതെല്ലാം ഉപേക്ഷിച്ചാണ് ഈ മേക്കോവറിലേക്ക് എത്തിയത്. 

ഭക്ഷണപ്രിയനായ ലുക്മാന്‍ അതെല്ലാം ഉപേക്ഷിച്ചാണ് ഈ മേക്കോവറിലേക്ക് എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ഈ സമയത്തും വര്‍ക്കൗട്ടിന് ഇടവേള നല്‍കിയില്ലെന്നും ട്രെയിനര്‍ പറയുന്നു.

അലി ഷിഫാസിന്റെ വാക്കുകള്‍ ഇങ്ങനെ ;''കൃത്യം ഒരു വര്‍ഷം മുമ്പ് 85 കിലോയില്‍ നിന്ന് 73 കിലോയിലേക്ക് യാത്ര തുടങ്ങി. മസിലുകളൊന്നും നഷ്ടപ്പെടാതെ കൊഴുപ്പ് കുറയ്ക്കണമെന്നത് നിര്‍ബന്ധമായിരുന്നു, അദ്ദേഹത്തിന്റെ റോളിനും അത് അനുയോജ്യമായിരുന്നു. നല്ല ഭക്ഷണപ്രിയനാണെങ്കിലും ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുകയും കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹം ശമിപ്പിക്കാന്‍ ഞങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി.

ഷൂട്ടിങിനിടെ അദ്ദേഹത്തിന് ഒന്നിലധികം പരുക്കുകള്‍ പറ്റിയെങ്കിലും ഷൂട്ട് സമയത്തും ഞങ്ങള്‍ വര്‍ക്ക്ഔട്ട് തുടര്‍ന്നു. ഖാലിദ് റഹ്മാന്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയതിനാല്‍, കഥാപാത്രത്തിന്റെ രൂപവും ഭാവവും ഞങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്, കൂടാതെ ലുക്ക്മാന്‍ എല്ലാ വേദനകളിലൂടെയും സ്വയം മുന്നോട്ട് പോയി. ഈ യാത്ര എല്ലാ അര്‍ത്ഥത്തിലും ഫലപ്രദമാണ്. സ്‌ക്രീനിലൂടെ ഈ മേക്കോവര്‍ കാണുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.

പുതുവര്‍ഷത്തോട് അനുബന്ധിച്ചായിരുന്നു ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. തല്ലുമാലയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഖാലിദ് റഹ്മാന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്.

Read more topics: # ലുക്മാന്‍
makeover of lukman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES