ഓപ്പറേഷന്‍ ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന്‍ അവറാന്‍. ആലപ്പുഴ ജിംഖാനയാണ് ലുക്മാന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അതിനിടെ, പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി ആണ് താരം സ്വന്തമാക്കിയത്...
ഒടുവില്‍ തന്റെ സ്വപ്നകാര്‍ സ്വന്തമാക്കിയെന്ന കുറിപ്പോടെയാണ് ലുക്മാന്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്. റോഡ് വേ കാര്‍സിന് നന്ദിയും അറിയിച്ചിട്ടുണ്ട്...നേരത്തെ, ബി.എം.ഡബ്ല്യുവിന്റെ ചെറു എസ്.യു.വി. മോഡലായ എക്സ്1-ഉം ലുക്മാന്‍ സ്വന്തമാക്കിയിരുന്നു.