ബോളിവുഡിലെ താരജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലാണ് എന്നത് നാളുകളായി ഗോസിപ്പും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇത് സത്യമാണോ എന്ന് പല തവണ താരങ്ങളോട് ചോദ്യമുയര്‍ന്നിട്ടും ഉത്തരവും ലഭിച്ചില്ല. എന്നാലിപ്പോള്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണവുമായി ആലിയയുടെ പിതാവ് മഹേഷ് ഭട്ടാണ് രംഗത്തെത്തിയത്. ഇവര്‍ പ്രണയത്തിലാണെന്ന് പാപ്പരാസികള്‍ പറഞ്ഞുണ്ടാക്കുന്നുവെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്ത. മാത്രമല്ല ഇതിന് പിന്നാലെ ആലിയയുമായുള്ള പ്രണയത്തെക്കുറിച്ച് രണ്‍ബീര്‍ മനസ്സ് തുറന്നിരുന്നുവെങ്കിലും ആലിയ ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല
ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇപ്പോള്‍ രണ്‍ബീര്‍-ആലിയ പ്രണയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മകളും രണ്‍ബീറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. 'അതെ, അവര്‍ പ്രണയത്തിലാണ്. അത് മനസ്സിലാക്കാന്‍ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രണ്‍ബീറിനെ ഇഷ്ടമാണ്. അയാള്‍ നല്ലൊരു വ്യക്തിയാണ്'- മഹേഷ് ഭട്ട് പറഞ്ഞു.
രണ്‍ബീര്‍-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. 'വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോള്‍ നടക്കുമെന്ന് എനിക്ക് പറയാന്‍ ആകില്ല. നമുക്ക് കാത്തിരിക്കാം'. സോനം കപൂറിന്റെ വിവാഹ പാര്‍ട്ടിക്ക് രണ്‍ബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. 2019ലാണ് ചിത്രം റിലീസിനെത്തുന്നത്.