ചിയാന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാവീര്‍ കര്‍ണ'ന്റെ ചിത്രീകരണ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിക്കുന്ന ചടങ്ങുകള്‍ അടക്കം സെറ്റുകള്‍ ഒരുക്കുന്നതിന്റെ വീഡിയോയാണ് സംവിധായകന്‍ ആര്‍ എസ് ബിമല്‍ പുറത്ത് വിട്ടത്.
ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതില്‍ 1,001 മണികളാണുണ്ടാവുക.രഥവും, കൂറ്റന്‍ മണിയും ഉള്‍പ്പെടെ മഹാഭാരതകഥകളെ ഓര്‍മ്മപ്പെടുത്തുംവിധമാണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. 1,001 മണികള്‍ ഉപയോഗിച്ചാണ് രഥം അലങ്കരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്ന് നിന്റെ മൊയ്തീന് ശേഷം വിമല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. ബഹുഭാഷാ ചിത്രമായ മഹാവീര്‍ കര്‍ണ്ണനില്‍ വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.