നടി മഹാലക്ഷ്മിയുടെ വിവാഹത്തിന് വിവാഹ സദ്യക്കെന്ന പേരില്‍ മാതാപിതാക്കള്‍ അറിയാതെ പണം പിരിച്ച വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. നടി മഹാലക്ഷ്മിയുടെ അച്ഛന്‍ മൃദംഗവിദ്വാനും സംഗീതജ്ഞനുമായ സര്‍വേശ്വരന്‍ ഗണേശന്‍ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നര്‍ത്തകിയാണ് പ്രതിസ്ഥാനത്ത് ഉള്ളത്.. ആഡംബരപൂര്‍വം സര്‍വേശ്വരന്‍ നടത്തിയ വിവാഹത്തിന് ആരില്‍ നിന്നും സംഭാവന സ്വീകരിക്കില്ലെന്ന് ക്ഷണക്കത്തില്‍ തന്നെ പ്രത്യേകം രേഖപ്പെടുത്തിയിരുന്നിട്ടും പ്രശസ്ത നര്‍ത്തകിയും നടിയായ മകളും ചേര്‍ന്ന് ഇത്തരം ഒരു പിരിവ് നടത്തിയത് എന്തിനെന്ന ദുരൂഹത മാത്രം ബാക്കിയാകുകയാണ്. അതേസമയം ആരാണ് ഈ നടി എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ.
ഏതൊരു അച്ഛനെയും പോലെ ആഡംബരപൂര്‍വ്വമാണ് നടി മഹാലക്ഷ്മിയുടെയും വിവാഹം സര്‍വേശ്വരന്‍ നടത്തിയത്. എന്നാല്‍ മകളുടെ വിവാഹസദ്യ തങ്ങളുടെ സംഭാവനയാണെന്ന് പ്രശസ്തയായ ഒരു അമ്മയും മകളും പ്രചരിപ്പിച്ചത് എന്തിനെന്നത് ആര്‍ക്കും മനസ്സിലാകുന്നില്ല. ഈ നൃത്താധ്യാപികയുടെ മകള്‍ പ്രശസ്തയായിരുന്ന നടിയാണ്. മഹാലക്ഷ്മിയുടെ വിവാഹത്തിനെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്നും വലിയ തുക സംഭാവനയായി പിരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ വ്യക്തത വരുത്തി അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
വിവാഹച്ചടങ്ങുകളില്‍ മഹാലക്ഷ്മിയുടെ മാതാപിതാക്കളേക്കാള്‍ കല്യാണത്തിന് തിളങ്ങിയത് ഈ അമ്മയും മകളുമായിരുന്നു. മുപ്പത്തഞ്ച് വര്‍ഷത്തെ പരിചയമാണ് ഇരു കുടുംബങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ക്കൊപ്പമായിരുന്നു അവരുടെ സ്ഥാനം. ചടങ്ങുകളില്‍ അവരാണ് എല്ലാമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. വിവാഹത്തിന് ഇവര്‍ തന്നെ ഒരു വിഡിയോഗ്രാഫറെവെച്ച് കല്യാണം ഷൂട്ട് ചെയ്ത് ഉടന്‍ തന്നെ അത് യൂട്യൂബില്‍ നല്‍കി. ഇതെല്ലാം എന്തിനായിരുന്നു എന്ന് മഹാലക്ഷ്മിക്കും കുടുംബത്തിനും പോലും അറിയില്ല.
ഡിസംബര്‍ 15നായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. എന്നാല്‍, 21ന് ശേഷമാണ് വിവാഹത്തിന്റെ പേരില്‍ ഇവര്‍ പിരിവ് നടത്തിയ കാര്യം സര്‍വേശ്വരന്‍ അറിയുന്നത്. ഇവരുടെ നൃത്തവിദ്യാലയത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇതറിഞ്ഞതോടെ അദ്ദേഹം ആ പണം മടക്കിനല്‍കി. സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പല തവണ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ലായിരുന്നു.
മറ്റൊരു സുഹൃത്ത് വഴി അവരോട് പിരിച്ച പണം തിരികെ ആളുകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളത് അനാഥാലയത്തിന് നല്‍കുമെന്നാണ് മറുപടി നല്‍കിയത്. അനാഥാലയത്തിന് നല്‍കാനാണെങ്കില്‍ പിന്നെ എന്റെ മകളുടെ പേരിലെന്തിനാണ് പിരിച്ചത് എന്നാണ് സര്‍വേശ്വരന്റെ ചോദ്യം. വിവാഹവും സദ്യയും ഫോട്ടോഗ്രാഫറേയുമെല്ലാം ഒരുക്കിയത് തന്റെ മാത്രം പണം കൊണ്ടാണ്. ഇലയില്‍ വിളമ്പിയ ഒരു നാരങ്ങ പോലും മറ്റൊരാളുടെ പണമല്ലെന്ന് സര്‍വേശ്വരന്‍ പറയുന്നു. മോഹന്‍ലാലിന്റെ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഇതെന്നാണ് പലരും പറയുന്നത്.