Latest News

എംജി ആറായി അരവിന്ദ് സ്വാമി ഭാര്യ ജാനകിയായി മധുബാലയും; റോജയ്ക്ക് 28 വര്‍ഷങ്ങള്‍ ശേഷം അരവിന്ദ സ്വാമിയും മധുബാലയും ഒന്നിക്കുന്നു

Malayalilife
എംജി ആറായി അരവിന്ദ് സ്വാമി ഭാര്യ ജാനകിയായി മധുബാലയും; റോജയ്ക്ക് 28 വര്‍ഷങ്ങള്‍ ശേഷം അരവിന്ദ സ്വാമിയും മധുബാലയും ഒന്നിക്കുന്നു

ണിരത്‌നം സംവിധാനം ചെയ്ത ചിത്രമായ റോജയിലെ പാട്ടുകളൊക്കെ ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചിത്രത്തിലൂടെ പ്രിയതാരജോഡിയായി മാറിയ നായികാനായകന്മാരാണ് മധുബാലയും അരവിന്ദ് സ്വാമിയും. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരുടെ പ്രിയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. 

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കായ തലൈവിയിലൂടെയാണ് ഇരുവരും സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ചെത്തുക. ബോളിവുഡ് നടി കങ്കണ റനൗട്ട് ജയലളിതയുടെ വേഷമവതരിപ്പിക്കുന്ന തലൈവിയില്‍ എംജി ആറായി അരവിന്ദ് സ്വാമി എത്തുമ്പോള്‍ ഭാര്യ ജാനകിയുടെ വേഷത്തിലെത്തുന്നത് മധുബാലയാണ്.

തലൈവിയുടെ തിരക്കഥയെഴുതുന്നത് ബാഹുബലിയുടെ രചന നിര്‍വഹിച്ച വിജയേന്ദ്ര പ്രസാദാണ്. ഹൈദരാബാദില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന തലൈവിയില്‍ ഷംനാ കാസിം ജയലളിതയുടെ തോഴി ശശികലയുടെ വേഷവും, മൈനേ പ്യാര്‍കിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഭാഗ്യശ്രീ ജയലളിതയുടെ അമ്മ വേഷവും അവതരിപ്പിക്കുന്നു. 

Read more topics: # madhubala,# aravind swami,# thalaivi movie
madhubala and aravind swami in thalaivi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക