Latest News

അച്ഛന്റെ മോശം സ്വഭാവങ്ങള്‍ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല; അച്ഛനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ല; അച്ഛന്റെ വരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല; ഗോപി സുന്ദറിന്റെ മകന് പറയാനുള്ളത്

Malayalilife
 അച്ഛന്റെ മോശം സ്വഭാവങ്ങള്‍ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല; അച്ഛനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ല; അച്ഛന്റെ വരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല; ഗോപി സുന്ദറിന്റെ മകന് പറയാനുള്ളത്

സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് പിന്നാലെ സോഷ്യല്‍മീഡിയകളില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആദ്യ വിവാഹത്തിലെ മക്കള്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗോപി സുന്ദറിന് ആദ്യ വിവാഹത്തില്‍ രണ്ടു ആണ്‍കുട്ടികളാണ് ഉള്ളത്. മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.തനിക്ക് എല്ലാം അമ്മയാണ്. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും മാധവ് പറഞ്ഞു. അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല. അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാധവ് പറയുന്നു.ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപീ സുന്ദര്‍.


അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നു.

നേരത്തെയും ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിരുന്നു. അച്ഛന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങള്‍ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞു.

ഒരു ആരാധകന്‍ മാതാവിനോട് അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മ്മ എന്താണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും കാറോടിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നതായും അതുകൊണ്ടു തന്നെ കാറോടിക്കാന്‍ പഠിപ്പിച്ചത് അയാള്‍ ആണെന്നുമാണ് മാധവ് പറഞ്ഞത്. അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന നല്ല അനുഭവം എന്നുമാണ് മാധവ് ഗോപിസുന്ദര്‍ പറഞ്ഞത്. മാധവിന്റെ മറുപടികളും തന്റെ തീരുമാനങ്ങളും പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു സംഗീത സംവിധായകന്‍. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്. ഗോപിയുടെ നിയമപരമായ ആദ്യ ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് സോഷ്യല്‍ മീഡിയ നേരത്തേ കണ്ടെത്തിയിരുന്നു.

madav about her father gopi sudar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES