Latest News

മാരി ടുവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം; ഡാന്‍സ് നമ്പറുമായി സായി പല്ലവി; കിടിലന്‍ ലൂക്കില്‍ ടൊവിനോ; ചിത്രം 21ന് തിയേറ്ററുകളില്‍

Malayalilife
മാരി ടുവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം;  ഡാന്‍സ് നമ്പറുമായി സായി പല്ലവി;    കിടിലന്‍ ലൂക്കില്‍ ടൊവിനോ; ചിത്രം 21ന് തിയേറ്ററുകളില്‍

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്ലര്‍ എത്തി. മാരി റിലീസ് ചെയ്ത് മൂന്നു വര്‍ഷത്തിന് ശേഷമാണ് മാരി 2 വുമായി ബാലാജി മോഹന്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലനെങ്കില്‍ രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസാണ് പ്രതിനായകനായി എത്തുന്നത്.

 ചിത്രത്തിലെ ടൊവിനോയുടെ ഗെറ്റപ്പ്  മുന്നേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പുറത്തത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയുമുണ്ട്. സായ് പല്ലവിയുടെ കിടിലന്‍ ഡാന്‍സ് നമ്പറുകളും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തെത്തിയിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ സംഗീതം കൈകാര്യം ചെയ്തിരുന്നത് അനിരുദ്ധ് ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും ഒരു പ്രാധാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഡിസംബര്‍ 21ന് തീയേറ്ററുകളില്‍ എത്തും

Read more topics: # maari-2-official-trailer
maari-2-official-trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES