Latest News

മനുഷ്യരെ അടച്ചുപൂട്ടി വയ്ക്കുകയാണ് മതങ്ങള്‍; മതത്തിന് ചേരുന്നതല്ല എന്ന് പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ലിറ്റില്‍ ഹാര്‍ട്‌സ് സിനിമാ നിരോധിച്ച നിയമത്തെ വിമര്‍ശിച്ച് മാല പാര്‍വതി

Malayalilife
 മനുഷ്യരെ അടച്ചുപൂട്ടി വയ്ക്കുകയാണ് മതങ്ങള്‍; മതത്തിന് ചേരുന്നതല്ല എന്ന് പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ലിറ്റില്‍ ഹാര്‍ട്‌സ് സിനിമാ നിരോധിച്ച നിയമത്തെ വിമര്‍ശിച്ച് മാല പാര്‍വതി

ഷെയിന്‍ നിഗം ചിത്രം ലിറ്റില്‍ ഹാര്‍ട്സിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടു ത്തിയിരുന്നു.  സ്വവര്‍ഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്നാകുന്നതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിന് കാരണം. സ്വവര്‍ഗ പ്രണയം പറയാന്‍ ക്രൈസ്തവ കുടുംബങ്ങളെ ചിത്രീകരിക്കുന്നതിനെതിരെ കെസിബിസി എന്ന സംഘടനയും രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍  മാല പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

മതത്തിന്റെ പേരില്‍ സിനിമയെ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചത് ഒട്ടും ശരിയല്ല എന്നാണ് നടി പറയുന്നത്. മനുഷ്യരെ അടച്ചുപൂട്ടി വെക്കുകയാണ് മതങ്ങള്‍ എന്നും ജിസിസി രാജ്യങ്ങളുടെ നിയമത്തെ വിമര്‍ശിച്ചുകൊണ്ട് താരം പറഞ്ഞു. മനുഷ്യരുടെ കഥയാണ് ഈ സിനിമ പറയുന്നത് എന്നും മതങ്ങള്‍ വന്ന് അതിര്‍വരമ്പുകള്‍ ഉണ്ടാക്കുന്നത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനകത്ത് അങ്ങനെ ഒരു മനുഷ്യരുടെ കഥയാണ് പറയുന്നത്. മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. അതെല്ലാം മനുഷ്യര്‍ക്കും കാണാം, അതിനൊരു മതങ്ങളും തടസ്സമല്ല. ജിസിസി രാജ്യങ്ങളിലെ 
നിയമങ്ങളെ പറ്റിയുള്ള പരിജ്ഞാനമൊന്നും എനിക്കില്ല. എന്നാല്‍ സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതില്‍ എനിക്ക് യോജിപ്പില്ല. കാണിക്കാതെ അടച്ചു വയ്ക്കുകയല്ല വേണ്ടത്''.

മനുഷ്യര്‍ അറിക്കുന്ന പ്രശ്‌നങ്ങള്‍ ആണ് ഈ സിനിമയില്‍ ഉള്ളത് എന്നും അതെല്ലാം മനുഷ്യര്‍ക്കും കാണാമെന്നും അതിനൊരു മതങ്ങളും തടസ്സം അല്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചിലര്‍ പറയും കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന്. എന്നാല്‍ കുട്ടികള്‍ നല്ലതാണോ ചീത്തയാണോ എന്ന് ഇവര്‍ക്ക് എങ്ങനെ അറിയാം. ഒന്നും അറിയാതെ വളര്‍ത്തിയാല്‍ അത് സദാചാരമല്ല. എത്രയോ ആള്‍ക്കാര്‍ക്ക് വീട്ടില്‍ ഒരു മുഖവും പുറത്ത് മറ്റൊരു മുഖവും ഉണ്ട്. അച്ഛന്റെയും അമ്മയുടെടെയും വിചാരം നല്ല കുട്ടിയാണെന്നാണ്. പക്ഷേ അവര്‍ക്ക് വേറെ ഒരു മുഖമുണ്ട്''-മാലാ പാര്‍വതി പറഞ്ഞു......
 

mala parvathi about littile herats movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES