ലക്ഷമണ്‍ ഉത്തേകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലുക്ക ചുപ്പി മാര്‍ച്ച് ഒന്നിന് തീയേറ്ററുകളിലേക്ക്. ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും ക്രിതി സനോനും ഒന്നിക്കുന്ന ചിത്രമാണ് ലുക്കാ ചുപ്പി. റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്.
ചിത്രത്തിന്റെ നിര്‍മ്മാണം ദിനേശ് വിജയനാണ്. മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായാണ് കാര്‍ത്തിക് എത്തുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ വേഷമാണ് ഇരുവരും ചെയ്യുന്നത്. ചിത്രത്തില്‍ പ്രാദേശിക ഭാഷയാണ് ഇരുവരും സംസാരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരും.
പാര്‍ട്ടിയുടെ ഹിന്ദി റീമേക്കിലും കാര്‍ത്തിക് അഭിനയിച്ചിട്ടുണ്ട്.കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം കിരിക് അജയ് ദേവ്ഗണ്‍ ചിത്രത്തിലും കാര്‍ത്തിക് പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഥുരയില്‍ നിന്നും ഗ്വാളിയോറിലേക്കും ആഗ്രയിലേക്കും പോകുന്ന കഥയാണ് ചിത്രം പറയുന്നത്.