വാച്ച് കട നടത്തുന്ന നാല്‍പതു കഴിഞ്ഞ ലോനപ്പനായി ജയറാം; നര്‍മത്തില്‍ ചാലിച്ച് ജയറാം ചിത്രം ലോനപ്പന്റെ മാമോദീസ ഫെബ്രുരി ഒന്നിന് തീയേറ്ററുകളിലേക്ക്...!

Malayalilife
 വാച്ച് കട നടത്തുന്ന നാല്‍പതു കഴിഞ്ഞ ലോനപ്പനായി ജയറാം; നര്‍മത്തില്‍ ചാലിച്ച് ജയറാം ചിത്രം ലോനപ്പന്റെ മാമോദീസ ഫെബ്രുരി ഒന്നിന് തീയേറ്ററുകളിലേക്ക്...!

ലിയോ തദ്ദേവൂസ് സംവിധാനത്തില്‍ ഒരിടവേളക്ക് ശേഷം ജയറാം നായകാനായെത്തുന്ന ലോനപ്പന്റെ മാമോദീസയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. തൃശ്ശൂര്‍ക്കാരനായി എത്തുന്ന ജയറാം ചിത്രത്തിലൂടെ വാച്ച് കട നടത്തുന്ന നാല്‍പതു കഴിഞ്ഞ ലോനപ്പന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. 
ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ, കനിഹ, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ശാന്തി കൃഷ്ണ, ഹരീഷ് കണാരന്‍ എന്നിവര്‍ മറ്റ് പ്രധാനവേഷത്തിലെത്തുന്നു.

ലോനപ്പനും അവന്റെ മൂന്നു സഹോദരിമാരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ നാലുപേരും അവിവാഹിതരാണ്. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ നടന്ന ലോനപ്പന്റെ ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നു. ഇതു നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസാ.

തൃശ്ശൂരിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറക്കുന്നത് പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സും എസ് ടാക്കീസും ചേര്‍ന്നാണ്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
 ചിത്രം ഫെബ്രുരി ഒന്നിന് തീയേറ്ററുകളിലെത്തും.
 

lonappante mamodeesa,jayaram,february 1 release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES