Latest News

അസുഖം വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും ലക്ഷണങ്ങളെ അവഗണിച്ച് ജോലി തുടര്‍ന്നു : ഒടുവില്‍ ശരീരം തളരുന്നത് വരെ : ലിസാറെ

Malayalilife
 അസുഖം വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും  ലക്ഷണങ്ങളെ അവഗണിച്ച് ജോലി തുടര്‍ന്നു : ഒടുവില്‍ ശരീരം തളരുന്നത് വരെ :  ലിസാറെ

 

കാന്‍സറിനോട് പോരാടി വിജയം വരിച്ചാണ് നടി ലിസ മോഡലിംഗിലും എഴുത്തിലും അഭിനയത്തിലുമായി ലോകത്തെ വിസ്മയിപ്പിക്കുകയാണ്. കാന്‍സറില്‍ നിന്നും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷമാണ് ജീവിതത്തിലേക്ക് താരം തിരികെ എത്തുന്നത്. 

'' മള്‍ട്ടിപ്പിള്‍ മയേലോമയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ പ്രതികരിച്ചില്ല, രോഗം ചികിത്സിച്ച് മാറ്റാനാവില്ലെന്നും മാരകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയം എന്റെ ശരീരം എനിക്ക് തന്ന സൂചനകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു. അങ്ങനെ ഏറ്റവും ശക്തമായ സന്ദേശം എനിക്ക് ലഭിച്ചു. എനിക്ക് അറിയാമായിരുന്നു എന്തോ പ്രശ്‌നമുണ്ടെന്ന്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ ശരീരം പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ പരിശീലിച്ചിരുന്നു.'' എന്നും ലിസ പറഞ്ഞു.

ട്രോമയിലൂടെ താന്‍ കടന്നു പോകേണ്ടി വന്നില്ല. പലകാര്യങ്ങളില്‍ തിരക്കിലായിരുന്നു. ശരീരം തളരുന്നതുവരെ അത് തുടര്‍ന്നു. അവസാനം എല്ലാം നിന്നു. എന്റെ ശരീരത്തെ കേള്‍ക്കേണ്ടിവന്നു. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് അവസാനമല്ലെന്നും എന്നാല്‍ അത്ര എളുപ്പമാവില്ല എന്നറിയാമായിരുന്നെന്നും താരം പറയുന്നു. 2009 ലാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് ലിസ അറിയുന്നത്.


 

Read more topics: # lizare ,# canser ,# come back movie
lizare canser come back movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES