Latest News

ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും വരും സിനിമകള്‍ക്ക് വിലക്ക് ;അന്യഭാഷാ ചിത്രങ്ങള്‍ക്ക് വൈഡ് റിലീസ് അനുവദിക്കില്ലെന്ന നിര്‍ദേശത്തെ തള്ളിക്കളഞ്ഞ് പൃഥ്വിയും ലിസ്റ്റിനും

Malayalilife
 ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും വരും സിനിമകള്‍ക്ക് വിലക്ക് ;അന്യഭാഷാ ചിത്രങ്ങള്‍ക്ക് വൈഡ് റിലീസ് അനുവദിക്കില്ലെന്ന നിര്‍ദേശത്തെ തള്ളിക്കളഞ്ഞ്  പൃഥ്വിയും ലിസ്റ്റിനും

സൂര്യ, വിജയ്, കാര്‍ത്തി, വിക്രം തുടങ്ങി തമിഴകത്തിന്റെ സ്വന്തം താരങ്ങള്‍ക്ക് കേരളത്തിലും ആരാധകരേറെയാണ്. അറ്റ്ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ സിനിമയായ ബിഗിലിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത്.

ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റുകളായി മാറിയ നിര്‍മ്മാതാക്കളിലൊരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മാജിക് ഫ്രെയിംസായിരുന്നു ബിഗിലിനെ കേരളത്തിലേക്ക് എത്തിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ക്ക് വൈഡ് റിലീസ് അനുവദിക്കില്ലെന്ന നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് പൃഥ്വിയും ലിസ്റ്റിനും പ്രവര്‍ത്തിച്ചതെന്നും ഇവരുടെ വരാനിരിക്കുന്ന സിനിമകളെ ഇത് ബാധിക്കുമെന്ന തരത്തിലുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മലയാള ചിത്രങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷയിലെ ചിത്രങ്ങള്‍ക്കും കേരളത്തില്‍ നിന്നും മികച്ച പ്രതികരണവും സ്വീകാര്യതയും സാമ്ബത്തിക വിജയവുമൊക്കെ ലഭിക്കാറുണ്ട്. എന്നാല്‍ അടുത്തിടെയാണ് കേരളത്തില്‍ അന്യഭാഷാ സിനിമകള്‍ക്ക് വൈഡ് റിലീസ് പാടില്ലെന്ന തീരുമാനം വന്നത്. ജനുവരിയിലായിരുന്നു ഇത്. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്നായിരുന്നു ഇതേക്കുറിച്ച് തീരുമാനിച്ചത്.

ഇത്തരത്തിലുള്ള വൈഡ് റിലീസുകള്‍ മലയാള സിനിമയെ ബാധിക്കുന്നതും അന്യഭാഷ സിനിമകള്‍ വരുത്തിവെക്കുന്ന നഷ്ടവുമൊക്കെയായിരുന്നു ഇതിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്. വൈഡ് റിലീസാണെങ്കില്‍ നേരത്തെ തന്നെ അനുമതി വാങ്ങണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു.

200 ലധികം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 300 ല്‍ പരം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് ഇവര്‍ക്കെതിരെ നചപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാജിക് ഫ്രെയിസിനെ വിലക്കുന്ന തരത്തിലുള്ള നടപടിയാണ് വരുന്നതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.


 

Read more topics: # little stephen ,# and pruthviraj
little stephen and pruthviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES