Latest News

ഫിലിം  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇനി  ലിസ്റ്റിന്‍  സ്റ്റീഫന്‍; തലപ്പത്ത് എത്തുന്ന പ്രായം കുറഞ്ഞ നിര്‍മ്മാതാവ് എന്ന പേരും ലിസ്റ്റിന്

Malayalilife
 ഫിലിം  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇനി  ലിസ്റ്റിന്‍  സ്റ്റീഫന്‍; തലപ്പത്ത് എത്തുന്ന പ്രായം കുറഞ്ഞ നിര്‍മ്മാതാവ് എന്ന പേരും ലിസ്റ്റിന്

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിലവിലെ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. ഇതോടെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ഇനി ലിസ്റ്റിന് സ്വന്തം.

കഴിഞ്ഞ അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നത്. എവര്‍ഷൈന്‍ മണി സെക്രട്ടറി സ്ഥാനത്തേയ്ക്കും മുരളി മുവീസ് ഉടമ വി പി മാധവന്‍ നായര്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ - വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 2011ല്‍ 'ട്രാഫിക്' എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണരംഗത്തെത്തുന്നത്.

 മാജിക് ഫ്രെയിംസ് എന്ന നിര്‍മ്മാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.ട്രാഫിക്ക് ആയിരുന്നു ആദ്യ നിര്‍മ്മാണ സംരംഭം. ആ വര്‍ഷം ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ട്രാഫിക്കിന് ലഭിച്ചു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ (മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍) ഡ്രൈവിംഗ് ലൈസന്‍സ്, കൂമന്‍, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.

അന്യഭാഷ ചിത്രങ്ങളായ പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് മാജിക് ഫ്രെയിംസായിരുന്നു. അജയന്റെ രണ്ടാം മോഷണം, ഗരുഡന്‍, താരം, പേരിടാത്ത ഹനീഫ് അദേനി ചിത്രം എന്നിവയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന സിനിമകള്‍.

listin stephen presidenT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES