മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളിലൊരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അടുത്തകാലത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളുടെയും നിര്‍മ്മാണവും, വിതരണവും ഏറ്റെടുത്തത് ലിസ്റ്റിന്റെ കമ്പനിയായ മാജിക്ക് ഫ്രെയിംസാണ്. ലിസ്റ്റിന്റെ പുതിയ റേഞ്ച് റോവര്‍ കാറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
റേഞ്ച് റോവര്‍ സ്പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ലിസ്റ്റിന്‍ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു... അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി', ലിസ്റ്റിന്‍ കുറിച്ചു. ഒപ്പം സുഹൃത്തും നിര്‍മ്മാണ പങ്കാളിയുമായ പൃഥ്വിരാജിന് പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്ന് ബോക്‌സോഫീസിലെത്തിച്ചത് മലയാള ചിത്രങ്ങള്‍ മാത്രമല്ല മറ്റു ഭാഷാചിത്രങ്ങളുമാണ്. 2022 ല്‍ മാജിക്ക് ഫ്രെയിംസിന്റെ നിര്‍മ്മാണത്തില്‍ തിയേറ്ററിലെത്തിയത് കടുവ, കൂമന്‍, ഗോര്‍ഡ് എന്നീ ചിത്രങ്ങളാണ്. ഇവയ്‌ക്കൊപ്പം കെ ജി എഫ് 2, ന്നാ താന്‍ കേസ് കൊട്, ഗോഡ്ഫാദര്‍, കാന്താര, കുമാരി തുടങ്ങിയ ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തിരുന്നു.
ബോളിവുഡ് ചിത്രം സെല്‍ഫിയാണ് മാജിക് ഫ്രെയിംസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന എന്താടാ സജി, ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണംഎന്നിവയാണ് മറ്റു ചിത്രങ്ങള്‍. മാജിക്ക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന അനവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.