പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു മനോഹര രാത്രി; കീര്‍ത്തി സുരേഷും റിമയും പാര്‍വ്വതിയും കല്യാണിയും അടങ്ങിയ യുവ നടിമാര്‍ക്ക് പാര്‍ട്ടി ഒരുക്കി ലിസി; നടിമാരുടെ ഒത്തുകൂടല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു മനോഹര രാത്രി; കീര്‍ത്തി സുരേഷും റിമയും പാര്‍വ്വതിയും കല്യാണിയും അടങ്ങിയ യുവ നടിമാര്‍ക്ക് പാര്‍ട്ടി ഒരുക്കി ലിസി; നടിമാരുടെ ഒത്തുകൂടല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍

ലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേര്‍ന്ന രാത്രിയുടെ വിശേഷങ്ങളും ആഘോഷങ്ങളും വൈറലാകുന്നു. നടി ലിസിയാണ് യുവനടിമാര്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.കീര്‍ത്തി സുരേഷ്, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, കല്ല്യാണി പ്രിയദര്‍ശന്‍, പ്രയാഗ, അതിഥി ബാലന്‍ എന്നിവരെ ചിത്രങ്ങളില്‍ കാണാം.

നായികമാര്‍ ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹ മാദ്ധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്.
'പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു മനോഹര രാത്രി' എന്നു കുറിച്ചു കൊണ്ട് കീര്‍ത്തിയും ഒന്നിച്ച് പാര്‍ട്ടിയ്ക്കു ക്ഷണിച്ച ലിസിക്ക് നന്ദി' അറിയിച്ചു റിമയും ചിത്രങ്ങള്‍ പങ്കുവച്ചു. 

ലിസി തന്റെ വസതിയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണെന്നാണ് വ്യക്തമാകുന്നത്.

താരങ്ങളെല്ലാവരെയും ഒന്നിച്ചു കണ്ട ആരാധകര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

actress lissy house PARTY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES