ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള നടി ലെനയുടെ വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ നടി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടി അമേരിക്കയില്‍ സെറ്റില്‍ഡ് ആയി എന്നും, അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. താന്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നും തന്റെ വലതു വശത്തെ കള്ളന്‍ റിലീസിനൊരുങ്ങുകയായെന്നും നടി പറഞ്ഞു.
തന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂ?ടെ ആരാധകരുടെയും ചില സിനിമാപ്രവര്‍ത്തകരുടെയും സംശയം തീര്‍ക്കുകയാണ് ലെന. താന്‍ നാട്ടിലുണ്ടെന്നും സിനിമയിലേക്ക് തിരിച്ചെത്തിയെന്നും കം ബാക്ക് സിനിമ നല്‍കിയ ജീത്തു ജോസഫിന് നന്ദിയും കുറിച്ചാണ് ലെനയുടെ കുറിപ്പ്.
'അടുത്തിടെ ഞാന്‍ ശ്രദ്ധിച്ചതാണ്...ഞാന്‍ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തില്‍ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തില്‍ എന്റെ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്.
ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാന്‍ ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയില്‍ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാന്‍ തിരിച്ചെത്തിയിട്ടുണ്ട്.
എന്റെ കം-ബാക്ക് ചിത്രം 'വലതു വശത്തെ കള്ളന്‍' സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും...നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി...'' എന്നാണ് ലെന കുറിച്ചിരിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരത്തിന്റെ പുതിയ സിനിമയാണ് വലതു വശത്തെ കള്ളന്‍. ലെനയുടെ തിരിച്ചുവരവിലുള്ള സന്തോഷം ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ബിജു മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ജീത്തു ജോസഫിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദൃശ്യം 3 യ്ക്ക് മുന്‍പ് എത്തുന്ന ചിത്രം കൂടിയാണിത്.