മിനി സ്‌ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്‌ക്രീനില്‍ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്‌ക്രീനില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.്പ്രായം കൂടിയ കഥാപാത്രമായും ചെറുപ്പക്കാരിയായും ലെന ഒരേസമയം സ്‌ക്രീനില്‍ നിറഞ്ഞാടുന്ന ലെന മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളെന്ന് പേരുകേട്ടു.
ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തെ കുറിച്ച് നടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമയില്‍ സിദ്ദിഖിന്റെ ഭാര്യയായി അഭിനയിച്ച നടി 25 വര്‍ഷത്തിന് ശേഷം വീണ്ടും സമാനമായ വേഷത്തില്‍ എത്തുകയാണ്.ന്നാലും എന്റളിയാ' എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെ നടി തന്റെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
ബോയ്ഫ്രണ്ട് ഉള്ളതിനാല്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ നാണം തോന്നിയിരുന്നതായിട്ടും അഭിമുഖത്തില്‍ ലെന പറയുന്നു.ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പതിനൊന്നില്‍ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. സിനിമയിലെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് എന്ന് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസില്‍. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും', നടി പറയുന്നു.
'കല്യാണം കഴിച്ച് കുറേ കാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചതെന്നാണ് ലെന പറയുന്നത്. ഇത്രയും ഫ്രണ്ട്ലിയായിട്ടൊരു ഡിവോഴ്സ് വേറെ എവിടെയും കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞതെന്ന്', നടി പറയുന്നു.
'ശരിക്കുമിത് സിനിമയില്‍ എഴുതണമെന്ന് ഞാന്‍ വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്സിനായി കോടതിയിലേക്ക് ഒന്നിച്ചാണ് പോയത്. അവിടെ ഒപ്പിട്ട് കൊടുക്കണമല്ലോ. ആ സമയത്ത് അകത്ത് രണ്ട് വലിയ കുടുംബങ്ങള്‍ തമ്മിലുള്ള ബഹളം നടന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ പട്ടിയുടെയും പൂച്ചയുടെയുമൊക്കെ കാര്യം പറഞ്ഞൊക്കെ പ്രശ്നമാണ്. കുറച്ച് സമയം എടുക്കുമെന്ന് പറഞ്ഞതിനാല്‍ ഞങ്ങള്‍ കാന്റിനിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് ഞങ്ങളെ വിളിക്കാന്‍ വന്നയാള്‍ കണ്ടത് ഞങ്ങള്‍ രണ്ടാളും ഒരു പാത്രത്തില്‍ നിന്നും ഗുലാംജാം മുറിച്ച് കഴിക്കുന്നതാണ്. ശരിക്കും നിങ്ങള്‍ ഡിവോഴ്സിന് വന്നതാണോന്നാണ് അദ്ദേഹം ചോദിച്ചത്.
അതേന്ന് പറഞ്ഞപ്പോള്‍ എന്നാ വാ എന്ന് പറഞ്ഞ് പോയിട്ടാണ് ഞങ്ങള്‍ ഡിവോഴ്സ് ചെയ്തതെന്ന് ലെന പറയുന്നു. ഇത് ഞാന്‍ സിനിമയില്‍ എഴുതണമെന്ന് വിചാരിച്ചിരിക്കുന്ന ഡയലോഗാണ്. ആരുമിത് കോപ്പി അടിക്കരുതെന്നും', നടി കൂട്ടിച്ചേര്‍ത്തു.സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ലെന അഭിലാഷ് എന്നയാളുമായി അടുപ്പത്തിലാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. വര്‍ഷങ്ങളോളം ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചതിന് ശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കുന്നത്. ശേഷം ലെന അഭിനയത്തില്‍ സജീവമാവുകയായിരുന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് വളരെ സൗഹൃദത്തോടെയാണ് നടി പലപ്പോഴും സംസാരിക്കാറുള്ളത്.
ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയില്‍ വഴിത്തിരിവുണ്ടായത്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു